മണ്ണാര്‍ക്കാട് : ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊതുജനങ്ങള്‍ക്ക് പെരുമാറ്റ ച്ചട്ട ലംഘനം ഉള്‍പ്പെടെയുളള പരാതികള്‍ നല്‍കാവുന്ന സി വിജില്‍ ആപ്പിലൂടെ ജില്ല യില്‍ എപ്രില്‍ ഒന്ന് വൈകിട്ട് വരെ ലഭിച്ചത് 8381 പരാതികള്‍. ഇതില്‍ 8174 പരാതികള്‍ പരിഹരിച്ചു. കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലാത്തതും കഴമ്പില്ലാത്തതുമായ 199 പരാതി കള്‍ തള്ളിക്കളഞ്ഞു. മറ്റു പരാതികള്‍ പരിഹരിച്ചു വരികയാണ്.
ഒറ്റപ്പാലം നിയോജകമണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത്. മണ്ഡല ത്തില്‍ ലഭിച്ച 1077 പരാതികളില്‍ 1062 എണ്ണം ഏപ്രില്‍ ഒന്നിന് രാവിലെ ഒന്‍പത് വരെ പരിഹരിച്ചിട്ടുണ്ട്. മണ്ണാര്‍ക്കാട് മണ്ഡലത്തിലാണ് ഏറ്റവും കുറവ് പരാതികള്‍ ലഭിച്ചിട്ടു ള്ളത്. 347 എണ്ണം. ഇതില്‍ 340 പരാതികളും പരിഹരിച്ചു. ആലത്തൂര്‍ മണ്ഡലത്തില്‍ 704, ചിറ്റൂരില്‍ 503,കോങ്ങാട് 575, മലമ്പുഴ 555,നെന്മാറ 871, പാലക്കാട് 992,പട്ടാമ്പി 695, ഷൊര്‍ ണൂര്‍ 576,തരൂര്‍ 482,തൃത്താല 599 എന്നിങ്ങനെ പരാതികള്‍ ഏപ്രില്‍ ഒന്ന് വരെ ലഭിച്ചു. സി-വിജിലിലൂടെ ലഭിക്കുന്ന പരാതികള്‍ നിരീക്ഷിക്കുന്നതിന് ജില്ലാ കലക്ടറേറ്റില്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്.
പെരുമാറ്റചട്ടലംഘനമോ ചെലവ് സംബന്ധമായ ചട്ടലംഘനമോ ശ്രദ്ധയില്‍പ്പെട്ടാല്‍ പരാ തിക്കാരന് ആപ്പിലൂടെ ഫോട്ടോ, വീഡിയോ, ഓഡിയോ രൂപത്തില്‍ എടുത്ത് പരാതി രജിസ്റ്റര്‍ ചെയ്യാം. പരാതി ലഭിച്ച് 100 മിനിറ്റിനുള്ളില്‍ നടപടി സ്വീകരിച്ച് മറുപടി ലഭി ക്കുന്ന രീതിയിലാണ് ക്രമീകരണം. മദ്യം, പണം എന്നിവയുടെ വിതരണം, വ്യാജ വാര്‍ ത്തകള്‍, വര്‍ഗീയ വിദ്വേഷ പ്രസംഗങ്ങള്‍, അപകീര്‍ത്തിപ്പെടുത്തല്‍, അനുവാദമില്ലാതെ സ്ഥാപിക്കുന്ന പോസ്റ്ററുകള്‍, ബാനറുകള്‍, സമ്മാനങ്ങള്‍ കൂപ്പണുകള്‍ എന്നിവയുടെ വിതരണം, അനുവാദമില്ലാതെ നടത്തുന്ന വാഹന റാലികള്‍, നിരോധിത സമയത്തുള്ള ക്യാമ്പയിനിങ്, അനുവദിച്ച സമയത്തല്ലാതെയുള്ള സ്പീക്കര്‍ ഉപയോഗം തുടങ്ങി പെരു മാറ്റ ചട്ടം ലംഘിക്കുന്ന വിവിധ വിവരങ്ങള്‍ പരാതികളായി നല്‍കാം.
പരാതി എങ്ങനെ നല്‍കാം
പ്ലേ സ്റ്റോറില്‍/ആപ്പ് സ്റ്റോറില്‍ സി-വിജില്‍ ആപ്പ് ലഭ്യമാണ്. മൊബൈല്‍ നമ്പര്‍ ഉപ യോഗിച്ച് ഒ.ടി.പി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കി ആപ്പ് സംവിധാനം ഉപയോഗി ക്കാം. പരാതി നല്‍കാന്‍ ഫോട്ടോ, വീഡിയോ, ഓഡിയോ എന്നിവയില്‍ ഏതെങ്കിലും ക്ലിക്ക് ചെയ്താല്‍ ആപ്പ് തത്സമയം പരാതിക്കാരന്റെ ലൊക്കേഷന്‍ കണ്ടെത്തും. തുടര്‍ന്ന് സ്‌ക്രീനില്‍ വരുന്ന പ്രൊസീഡ് ക്ലിക്ക് ചെയ്ത് ക്യാമറയില്‍ പകര്‍ത്തണം. പരാതി നല്‍കു മ്പോള്‍ വിശദമായ വിവരങ്ങള്‍ എഴുതി നല്‍കാനുള്ള സൗകര്യവുമുണ്ട്. ആപ്പ് ഉപയോ ഗിച്ച് തത്സമയം എടുക്കുന്നവ മാത്രമേ അപ്ലോഡ് ചെയ്യാന്‍ കഴിയൂ. നേരത്തെ എടുത്തവ ഉപയോഗിക്കാന്‍ സാധിക്കില്ല. ആപ്പിലെടുത്ത ഫോട്ടോ/വീഡിയോ ഫോണ്‍ ഗാലറിയില്‍ സേവ് ചെയ്യാനും കഴിയില്ല.
നടപടി ഇപ്രകാരം
പരാതിക്കാരന്‍ സി-വിജില്‍ ആപ്പില്‍ പ്രവേശിച്ച് തത്സമയം ഫോട്ടോ/വീഡിയോ എടു ത്ത് അഞ്ച് മിനിറ്റിനകമാണ് പരാതി രജിസ്റ്റര്‍ ചെയ്യേണ്ടത്. ജില്ലാ സി-വിജില്‍ കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന പരാതി ബന്ധപ്പെട്ട ഫീല്‍ഡ് യൂണിറ്റിനും അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍ക്കും കൈമാറും. പരാതിയുടെ ഉറവിടം ട്രാക്ക് ചെയ്ത് ഫീല്‍ഡ് യൂണിറ്റില്‍ സ്‌ക്വാഡുകള്‍ സ്ഥലത്ത് 15 മിനിറ്റിനകം നേരിട്ടെത്തും. അടുത്ത 30 മിനിറ്റിനകം ഫീല്‍ഡ് ടീം പരാതി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുകയും 50 മിനിറ്റിനകം റിട്ടേണിങ് ഓഫീസര്‍ നടപടി സ്വീകരിച്ച് പരാതി പരിഹരിക്കുകയും ചെയ്യുന്ന രീതിയിലാണ് ആപ്പ് സംവിധാനം സജ്ജീകരിച്ചിരിക്കുന്നത്. പരാതി നല്‍കിയ വ്യക്തിയ്ക്ക് ഇത് സംബന്ധിച്ച് അറിയാനുള്ള സൗകര്യവുമുണ്ട്. പരാതിക്കാരനെ തിരിച്ചറിയാത്ത രീതിയില്‍ പരാതി നല്‍കാനുള്ള സംവിധാനവുമുണ്ട്. എ.ആര്‍.ഒയുടെ അധികാരപരിധിയില്‍ പരിഹരിക്കാ ന്‍ കഴിയാത്തവ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ നാഷണല്‍ ഗ്രീവന്‍സ് സര്‍വീസ് പോര്‍ട്ടലിലേക്ക് കൈമാറും.