മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയിലെ ഏക അശ്വാരൂഢക്ഷേത്രമായ തെങ്കര ചേറുംകുളം അയ്യപ്പന്‍പള്ളിയാല്‍ അശ്വാരൂഢ ശാസ്താ ക്ഷേത്രത്തില്‍ നാളെ മുപ്പെട്ട് ശനിയാഴ്ച പൂജക ള്‍ നടക്കും. കാര്യസാദ്ധ്യ മഹാപുഷ്പാഞ്ജലി, ശനീശ്വര പൂജ തുടങ്ങിയ വിശേഷ വഴിപാ ടുകളുണ്ടാകും. രാവിലെ 9 മണിക്ക് കാര്യസാദ്ധ്യ മഹാപുഷ്പാഞ്ജലി പൂജ ആരംഭിക്കു മെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. എല്ലാ മുപ്പെട്ട് ഞായറാഴ്ചയും ഗണപതിക്ക് ഒറ്റയപ്പം, എല്ലാമാസവും പൗര്‍ണമി നാളില്‍ മുനീശ്വര പൂജയും ഉണ്ടാകും. വഴിപാടുകള്‍ 89215 93303 എന്ന നമ്പറില്‍ വിളിച്ചോ വാട്ട്‌സ്ആപ്പ് മുഖാന്തിരമോ മുന്‍കൂട്ടി ബുക്ക് ചെയ്യാം. ജിപേ സൗകര്യമുണ്ട്. അന്നദാനം സ്‌പോണ്‍സര്‍ ചെയ്യാന്‍ താത്പര്യമുള്ളവ ര്‍ക്കും ക്ഷേത്ര കമ്മിറ്റിയെ ബന്ധപ്പെടാം.