കുമരംപുത്തൂര്‍ : പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മരുതംകാട്, കാരാ പാടം ഉന്നതികളില്‍ മെഡിക്കല്‍ ക്യാംപ് നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് ഉദ്ഘാടനം ചെയ്തു. ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഇന്ദിര മടത്തുംപള്ളി, മെമ്പര്‍മാരായ മേരി സന്തോഷ്, ഡി.വിജയലക്ഷ്മി തുടങ്ങിയവര്‍ സംസാ രിച്ചു. ഡോ.ഫെബിന പരിശോധനക്ക് നേതൃത്വം നല്‍കി. ആരോഗ്യപ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, അംഗനവാടി ടീച്ചര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.