അലനല്ലൂര്‍ : എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹൈസ്‌കൂളില്‍ ലിറ്റില്‍ കൈറ്റ്‌സ് 2021-24 ബാച്ചിലെ 38 വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി.8, 9 ക്ലാസ്സുകളിലെ ലിറ്റില്‍ കൈറ്റ്‌സ് വിദ്യാര്‍ഥികളുടെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാ നത്തില്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന് പത്താം ക്ലാസില്‍ ഗ്രേസ് മാര്‍ക്ക് ലഭിക്കും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജ്ന സത്താര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കരീം പടുകുണ്ടില്‍ അധ്യക്ഷനായി. പ്രധാനാധ്യാപകന്‍ പി. റഹ്മത്ത്, ഡെപ്യുട്ടി ഹെ ഡ്മിസ്ട്രസ് വി.പി. പ്രിന്‍സില, ലിറ്റില്‍ കൈറ്റ്‌സ് അധ്യാപകരായ എ.സുനിത, എം. ജിജേഷ് എന്നിവര്‍ സംസാരിച്ചു.