മണ്ണാര്‍ക്കാട് : ക്രിസ്മസ് പുതുവത്സര അവധികള്‍ പ്രമാണിച്ച് കെ.എസ്.ആര്‍.ടി.സി അധി ക അന്തര്‍ സംസ്ഥാന, സംസ്ഥാനാന്തര സര്‍വീസുകള്‍ നടത്തുന്നു. കേരളത്തില്‍ നിന്ന് ബാംഗ്ലൂര്‍, ചെന്നൈ, മൈസൂര്‍ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള സ്ഥിരം 48 (90 ബ സ്സുകള്‍) സര്‍വിസുകള്‍ക്ക് ഉപരിയായി 38 ബസ്സുകള്‍ കൂടി അധികമായി അന്തര്‍ സം സ്ഥാന സര്‍വിസുകള്‍ക്ക് ക്രമികരിച്ചിട്ടുണ്ട്. 34 ബാംഗ്ലൂര്‍ ബസ്സുകളും 4 ചെന്നൈ ബസ്സു കളുമാണ് ഇത്തരത്തില്‍ ക്രമീകരിച്ചിട്ടുള്ളത്. ഇത് ശബരിമല സ്‌പെഷ്യല്‍ അന്തര്‍സം സ്ഥാന സര്‍വിസുകള്‍ക്ക് ഉപരിയായി ആണ് ക്രമീകരിച്ചിട്ടുള്ളത്.

എന്നാല്‍ കേരളത്തിനുള്ളില്‍ യാത്രാ തിരക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് കേരളത്തിനു ള്ളിലും തിരക്കൊഴിവാക്കി സുഗമ യാത്രക്കായി തിരുവനന്തപുരം – കോഴിക്കോട് /കണ്ണൂര്‍ റൂട്ടിലും അധിക സര്‍വിസുകള്‍ സജ്ജമാക്കുന്നതിന് ഗതാഗതവകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം 24 ബസ്സുകള്‍ കൂടി തിരുവനന്തപുരം – കണ്ണൂര്‍ / കോഴിക്കോട് റൂട്ടില്‍ അധികമായി ക്രമീകരിച്ചിട്ടുണ്ട്.

4 വോള്‍വോ ലോ ഫ്‌ലോര്‍ കോഴിക്കോട് – തിരുവനന്തപുരം, 4 കോഴിക്കോട് – എറണാ കുളം സര്‍വീസുകളും അടക്കം 8 ബസ്സുകള്‍ കോഴിക്കോട് നിന്നും അധികമായും 4 ലോഫ്‌ലോര്‍, 4 മിന്നല്‍, 3 ഡീലക്‌സ് 5 സൂപ്പര്‍ഫാസ്റ്റ് ബസ്സുകള്‍ അടക്കം 16 ബസ്സുകള്‍ ഉപയോഗിച്ച് തിരുവനന്തപുരത്ത് നിന്നും തിരുവനന്തപുരം – കണ്ണൂര്‍ , തിരവനന്തപുരം – കോഴിക്കോട് റൂട്ടില്‍ അഡീഷണല്‍ ബസ്സുകളും ഉപയോഗിച്ച് ദൈനം ദിനം 8 സര്‍വീ സുകള്‍ വിതം അയക്കുന്നതിനും ഓണ്‍ലൈന്‍ റിസര്‍വേഷന്‍ തിരക്ക് അനുസരിച്ച് നല്‍കുന്നതിനും ക്രമീകരിച്ചിട്ടുണ്ട്.

ഇത് കൂടാതെ കൊട്ടാരക്കര – കോഴിക്കോട് , അടൂര്‍ – കോഴിക്കോട് , കുമിളി കോഴി ക്കോട്, എറണാകുളം – കണ്ണൂര്‍, എറണാകുളം – കോഴിക്കോട്, എന്നിങ്ങനെ അഡീഷ ണല്‍ സര്‍വീസുകളും കൂടാതെ കൊല്ലം, കൊട്ടാരക്കര, കോട്ടയം , തൃശൂര്‍, കോഴിക്കോട് തുടങ്ങി ഫാസ്റ്റ് പാസഞ്ചര്‍ സര്‍വിസുകളും ആവശ്യാനുസരണം തിരക്ക് അനുസരിച്ച് ഓപ്പറേറ്റ് ചെയ്യും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!