തച്ചനാട്ടുകര: ആയുഷ് മിഷന്റെ മുപ്പത് ലക്ഷം രൂപ ചിലവഴിച്ച് തച്ചനാട്ടുകര ആയുര്‍ വ്വേദ ആശുപത്രിക്കു വേണ്ടി നിര്‍മിക്കുന്ന പുതിയ ഒ.പിബ്ലോക്കിന്റെ ശിലാസ്ഥാപന കര്‍മ്മം ആരോഗ്യവകുപ്പ് മന്ത്രി വീണാജോര്‍ജ്ജ് ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. ഇതോട നുബന്ധിച്ച് ആശുപത്രി പരിസരത്ത് നടന്ന പൊതുയോഗം ഒറ്റപ്പാലം എം എല്‍ എ അഡ്വ. കെ പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലീം അധ്യക്ഷനായി.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പാര്‍വ്വതി ഹരിദാസ്, ഗ്രാമ പഞ്ചാ യത്തംഗങ്ങളായ പി മന്‍സൂറലി, ഇല്യാസ് കുന്നുംപുറത്ത്, പി രാധാകൃഷ്ണന്‍, പി.എം ബിന്ദു, മെഡിക്കല്‍ ഓഫീസര്‍ ഡോ. ദിനേശന്‍ എന്നിവര്‍ സംസാരിച്ചു. .കെ ഹംസ,എന്‍ രാമകൃഷ്ണന്‍,കൃഷ്ണദാസ്,കെ മുരളി,ഇ കെ മൊയ്തുപ്പു ഹാജി,വി രാമന്‍ കുട്ടി ഗുപ്തന്‍,പി ടി സൈദ് മുഹമ്മദ്,അസീസ് കാമ്പ്രം തുടങ്ങിയവര്‍ പങ്കെടുത്തു.