അലനല്ലൂര്‍: എടത്തനാട്ടുകര വട്ടമണ്ണപ്പുറം എ.എം.എല്‍.പി സ്‌കൂളിലെ അലിഫ് അറബി ക്ലബ്ബിന്റെ നേതൃത്വത്തില്‍ അറബിക് കാലിഗ്രാഫി പ്രദര്‍ശനം നടത്തി. പ്രശസ്തരായ വ്യക്തികളുടേയും, ജീവജാലങ്ങളുടേയും, വസ്തുക്കളുടേയും അറബി അക്ഷരങ്ങള്‍ ഉപയോഗിച്ച് വരച്ച കാലിഗ്രാഫി ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നത്. തച്ച നാട്ടുകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലീം മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി.അഹമ്മദ് സുബൈര്‍ അധ്യക്ഷനായി. കാലിഗ്രാഫി സൃഷ്ടികളുടെ ചിത്രകാരന്‍ ഹംസ മഠത്തൊടിയെ ആദരിച്ചു. ‘അറബി ഭാഷയും കാലിഗ്രാഫിയും’ എന്ന വിഷയത്തി ല്‍ മുന്‍ അധ്യാപക അവാര്‍ഡ് ജേതാവ് വി മുഹമ്മദ് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. പുല്ലാങ്കുഴല്‍ വായനക്കാരന്‍ പത്മജന്‍ മുണ്ടഞ്ചീരി, നാസര്‍ കാപ്പുങ്ങല്‍, സി.റുബീന, പ്രധാനാധ്യാപിക കെ.എം ഷാഹിന സലീം, സ്റ്റാഫ് കണ്‍വീനര്‍ സി.മുഹമ്മദാലി, പി.പി ഉമ്മര്‍, കെ.ബുഷറ, പി.ശാരിക, സി.പി സുനീറ, ടി.സുബൈദ, വി ജഹാന ഷെറിന്‍, അധ്യാപകരായ കെ.എ മിന്നത്ത്, ടി.ഹബീബ പങ്കെടുത്തു.