അലനല്ലൂര്‍ : പൗരത്വ ഭേദഗതി നിയമത്തിനെതിരെ പൗരത്വനിയമ ഭേദഗതി ബില്‍ പ്രതിരോധ സമിതിയുടെ നേതൃത്വത്തില്‍ ജനകീയ പ്രതിരോധ സദസ്സ് നടത്തി. അല നല്ലൂര്‍ എസ്.കെ.ആര്‍ ഹാളില്‍ നടന്ന സദസ്സ് സാംസ്‌കാരിക പ്രവര്‍ത്തകന്‍ എ.പി. അഹമ്മദ് ഉദ്ഘാടനം ചെയ്തു. കൊങ്ങശ്ശേരി വിജയകുമാര്‍ അധ്യക്ഷനായി. പൊതു പ്രവര്‍ത്തകരായ കെ.എ.സുദര്‍ശനന്‍ മാസ്റ്റര്‍, പാലോട് മണികണ്ഠന്‍, സി.കെ. അബ്ദു റഹ്മാന്‍, സംഘാടക സമിതി ചെയര്‍മാന്‍ സി.ജയന്‍, സുബ്രഹ്മണ്യന്‍, പത്മനാഭന്‍, കരീം അലനല്ലൂര്‍, രസ്ജീഷ്, സംഘാടക സമിതി കണ്‍വീനര്‍ കെ.കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.