മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ എല്ലാവിഭാഗം കോളേജുകളിലും ടൂറിസം ക്ലബ്ബുകള്‍ ഒരു ക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു. ഇതിനായുള്ള നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.വിദ്യാര്‍ത്ഥികളുടെ ആശയപരമായ സംഭാവനകളും കര്‍മ്മശേഷിയും ടൂറിസം വികസനത്തിലേക്കു കൂടി ഉള്‍ച്ചേര്‍ത്തു കൊ ണ്ടാണ് ടൂറിസം ക്ലബ് എന്ന ആശയം നടപ്പാക്കുന്നത്.ടൂറിസം കേന്ദ്രങ്ങളുടെ പരിപാലന ത്തില്‍ ഓരോ ക്ലബ്ബിനും ചുമതലയുണ്ടാകുന്ന വിധത്തിലാണ് ഇത് വിഭാവനം ചെയ്യുന്ന ത്.ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം ചെറിയ വരുമാനവും ലഭ്യമാക്കാന്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.ഓരോ ക്ലബ്ബിലും പരമാവധി 50 അംഗങ്ങള്‍ക്ക് അവസരമുണ്ടായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പാര്‍ട്ട് ടൈം ടൂറിസം ഗൈഡുകളായി പ്രവര്‍ത്തിക്കാനും അവസരമുണ്ടാകും. ടൂറിസം ക്ലബ് ആരംഭിക്കു ന്നതിനുള്ള അപേക്ഷകള്‍ ഏപ്രില്‍ അഞ്ചു വരെ സമര്‍പ്പിക്കാം.കേരളത്തിലെ എല്ലാ വിഭാഗം കോളേജുകള്‍ക്കും അപേക്ഷിക്കാം. https://forms.gle/y1baumLynaUFcx4z6 എന്ന സൈറ്റിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!