മണ്ണാര്‍ക്കാട് : നഗരസഭയില്‍ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്ക മായി.ഇതിന്റെ ഭാഗമായി നഗരവും പ്രധാന റോഡുകള്‍,പാലങ്ങള്‍ എന്നിവയും വൃ ത്തിയാക്കി.

നെല്ലിപ്പുഴ,കുന്തിപ്പുഴ,മുക്കണ്ണം പാലം,ടിപ്പുസുല്‍ത്താന്‍ റോഡ്,കുന്തിപ്പുഴ ബൈപ്പാ സ്,അട്ടപ്പാടി റോഡ്,ചങ്ങലീരി റോഡ് എന്നിവടങ്ങളിലെ മാലിന്യങ്ങള്‍ നീക്കി. നഗര സഭയിലെ കണ്ടിജന്റ് ജീവനക്കാര്‍,ഹരിതകര്‍മ്മ സേന അംഗങ്ങള്‍,ദാറുന്നജാത്ത് സ്‌കൂളിലെ എന്‍സിസി,സ്‌കൗട്ട് പ്രവര്‍ത്തകര്‍,നജാത്ത് കോളേജിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍,കുടുംബശ്രീ,അംഗന്‍വാടി,ആശാവര്‍ക്കര്‍മാര്‍,തൊഴിലുറപ്പ് തൊഴിലാ ളികള്‍ എന്നിവര്‍ ചേര്‍ന്നാണ് നഗരശുചീകരണം നടത്തിയത്.

മഴക്കാലപൂര്‍വ്വ ശുചീകരണ,ശുചിത്വ ആരോഗ്യ പ്രവര്‍ത്തനങ്ങളുടെ നഗരസഭാ തല ഉദ്ഘാടനം നെല്ലിപ്പുഴ പാലത്തില്‍ നഗരസഭാ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ നിര്‍വ്വ ഹിച്ചു.നഗരസഭാ കൗണ്‍സിലര്‍മാരായ മാസിത സത്താര്‍,യൂസഫ് ഹാജി,അമുദ, ഹയറു ന്നിസ,സുഹറ,ഉഷ,കദീജ,സിന്ധു,കമലാക്ഷി,ക്ലീന്‍ സിറ്റി മാനേജര്‍ സി കെ വത്സന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സിദ്ദീഖ്,എന്‍സിസി ഓഫീസര്‍ പി ഹംസ,സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഊര്‍മ്മിള തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!