കോട്ടോപ്പാടം : കോട്ടോപ്പാടം ഒന്ന് വില്ലേജിലെ മലയോരകര്‍ഷകരുടെ കൈവശ ഭൂമി യ്ക്ക് പട്ടയം അനുവദിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് കര്‍ഷക സംരക്ഷണ സമിതി ആവശ്യപ്പെട്ടു. നടപടികള്‍ അനന്തമായി നീളുന്നതില്‍ യോഗം പ്രതിഷേധിച്ചു. 1992- 93 കാലത്ത് വനം-റെവന്യുവകുപ്പുകള്‍ സംയുക്ത പരിശോധന നടത്തി 126 പേര്‍ അര്‍ഹരാണെന്ന് കണ്ടെത്തിയിരുന്നുവെങ്കിലും എന്നാല്‍ നാളിതുവരെ യാതൊരു പുരോഗതിയും ഇക്കാര്യത്തിലുണ്ടായിട്ടില്ലെന്ന് കര്‍ഷകര്‍ പറയുന്നു. വനം-റെവന്യു വകുപ്പുകള്‍ സംയുക്ത സര്‍വേ ഉടന്‍ ആരംഭിച്ച് മലയോര കര്‍ഷകരുടെ പട്ടയ പ്രശ്‌ന ത്തിന് ഉടന്‍ പരിഹാരം കാണണമെന്നും യോഗം ആവശ്യപ്പെട്ടു. അമ്പലപ്പാറയില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്‍മാന്‍ സി.പി ഷിഹാബുദ്ദീന്‍, കണ്‍വീനര്‍ ജോയി പരിയാ ത്ത്, ഉമ്മര്‍ മനച്ചിത്തൊടി, ഉസ്മാന്‍ ചേലോകോടന്‍, സിജാദ് അമ്പലപ്പാറ, ഷമീര്‍ പാറ ക്കോട്ട്, ദേവരാജ് വെട്ടിക്കാട്ടില്‍, മലയില്‍ ബഷീര്‍, സാദിഖ് തയ്യില്‍, മാനു ഒതുക്കും പുറത്ത്, വീരന്‍കുട്ടി പുതാനി തുടങ്ങിയവര്‍ സംസാരിച്ചു.