മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ പഞ്ചായത്തിലെ പയ്യനെടം ഗവ. എല്‍.പി. സ്‌കൂളില്‍ കലോത്സവവും എന്‍.എസ്.എസ്. പരീക്ഷാപരിശീലനത്തിന് നേതൃത്വം നല്‍കിയ അധ്യാപകര്‍ക്കുള്ള അവാര്‍ഡ് വിതരണവും നടത്തി. കവയത്രി പുഷ്പലത അലനല്ലൂര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് റാഫി മൈലംകോട്ടില്‍ അധ്യക്ഷനായി. എസ്.എം.സി. ചെയര്‍മാന്‍ വി.സത്യന്‍, എം.പി.ടി.എ. പ്രസിഡന്റ് രമ്യ അക്കിപ്പാടം, പി.ടി.എ. വൈസ് പ്രസിഡന്റ് മനോജ് പയ്യനെടം, പ്രധാന അധ്യാപകന്‍ എം.എന്‍ കൃഷ്ണകുമാര്‍. മറ്റ് അധ്യാപകരായ പി.എ കദീജ ബിവി, വി.പി ഹംസക്കുട്ടി, എം.ലത, പി.നിത്യ, വി.ആര്‍ കവിത, ശോഭ വിനോദ്, കെ.ഇ ദീപ, ബിന്ദു മോള്‍, പ്രീത, ഓമന, ജിതീഷ, കെ.വി അയ്യപ്പന്‍ എന്നിവര്‍ സംസാരിച്ചു. കലോത്സവത്തില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും വിജയികള്‍ക്കും സര്‍ട്ടിഫിക്കറ്റും ട്രോഫിയും നല്‍കുമെന്ന് പ്രധാനാധ്യാപകന്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!