അലനല്ലൂര്‍ : ഒരുപാട് പുസ്തകങ്ങള്‍ ഒന്നിച്ച് കണ്ടപ്പോള്‍ അമൃതയുടെ മുഖത്ത് സന്തോഷ ത്തിന്റെ ചിരിപടര്‍ന്നു. അതില്‍ കുടുംബവും ചുറ്റുമുണ്ടിയിരുന്നവരും ഒപ്പം ചേര്‍ന്നു.
പുസ്തകങ്ങളെല്ലാം വീട്ടില്‍ തന്നെയുണ്ടാകുമെന്നും ഒഴിവുസമയങ്ങളെല്ലാം ഇനി വായന യില്‍ മുഴുകാമെന്നുമറിഞ്ഞപ്പോള്‍ കുരുന്നുമനസ്സിലെ സന്തോഷം ഇരട്ടിയായി. വീട്ടില്‍ ലൈബ്രറിയൊരുക്കാന്‍ അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടമാണ് പുസ്തകങ്ങ ള്‍ എത്തിച്ചു നല്‍കിയത്. തിരഞ്ഞെടുക്കപ്പെട്ട വായനാപ്രതിഭകളായ വിദ്യാര്‍ഥികള്‍ക്ക് പുസ്തകങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായായിരുന്നു അലനല്ലൂര്‍ കൃഷ്ണ എ.എല്‍.പി. സ്‌കൂ ളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനി അമൃത പാലമണ്ണയ്ക്കും കൂട്ടായ്മയുടെ സമ്മാനമെ ത്തിയത്. വീട്ടില്‍ ഒരു ലൈബ്രറി പദ്ധതിയക്കായി പുസ്തക ചലഞ്ചിലൂടെ സമാഹരിച്ച പുസ്തകങ്ങളാണ് കൂട്ടായ്മ വിതരണം ചെയ്യുന്നത്. വാര്‍ഡ് മെമ്പര്‍ മുള്ളത്ത് ലത ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രതിനിധി ജ്യോതി ടീച്ചര്‍ പുസ്തകങ്ങളും സാക്ഷ്യപത്രവും കൈമാറി. പ്രധാന അധ്യാപിക കെ. സുമതി ടീച്ചര്‍, എസ്.എസ്.ജി. കണ്‍വീനര്‍ നാസര്‍, അധ്യാപക രായ ഷാനവാസ്, ഷബ്‌ന, ഹരിദേവ്,, സുനിത എന്നിവര്‍ പങ്കെടുത്തു.