അലനല്ലൂര്‍ : എതിര്‍ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യാന്‍ രാഷ്ട്രീയ പ്രസംഗത്തിലെ പരാമര്‍ശ ങ്ങളില്‍ പോലും സാധ്യത തേടുന്ന ഫാഷിസ്റ്റ് കാലത്ത് ജനാധിപത്യ സംരക്ഷണ പോരാ ട്ടങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ നേതൃപരമായ പങ്ക് വഹിക്കണമെന്ന് അല്‍ ഹിക്മ അറബിക് കോളേജ് വിസ്ഡം സ്റ്റുഡന്റസ് യൂണിയന്‍ സംഘടിപ്പിച്ച ഈലാഫ് ഇഫ്താര്‍ സംഗമം ആഹ്വാ നം ചെയ്തു. സമരപോരാട്ടങ്ങള്‍ക്ക് എന്നും വിളനിലമായിരുന്നതും ഊര്‍ജ്ജം പകര്‍ന്നതും കലാലയങ്ങളാണ്. സ്വാതന്ത്ര കാലത്തെ അനുകരിച്ച് ഐക്യശ്രമങ്ങള്‍ രൂപപ്പെടേണ്ട സാഹചര്യമാണിന്നെന്നും സംഗമം അഭിപ്രായപ്പെട്ടു.

ലഹരി മോചനത്തിന് ക്യാംപസുകളില്‍ ഫലപ്രദമായ കര്‍മ്മപദ്ധതികള്‍ തയ്യാറാക്കണം. ക്യാംപസുകളിലെ ലഹരി ഉപഭോക്താക്കളല്ലാത്ത ഭൂരിഭാഗം വരുന്ന വിദ്യാര്‍ത്ഥികളെ ലഹരിക്കെതിരെ അണിനിരത്താനായാല്‍, ക്യാമ്പസില്‍ നടക്കുന്ന കുറഞ്ഞ ശതമാനം ലഹരി ഉപയോഗത്തിന് തടയിടാനാകും. ഫലപ്രദവും കാര്യക്ഷമവുമായ ലഹരി പ്രതിരോധ ബോധവത്കരണ പദ്ധതികള്‍ക്ക് രൂപം നല്‍കാനും, പദ്ധതികള്‍ക്ക് തുടര്‍ച്ച ഉണ്ടാവാനും ജാഗ്രത പുലര്‍ത്തണം. ലഹരിക്കെതിരായ ബോധവത്കരണ ശ്രമങ്ങള്‍ ക്കൊപ്പം വിദ്യാര്‍ത്ഥികളുടെ ക്രിയാത്മകത വര്‍ദ്ധിപ്പിക്കാനാവശ്യമായ ബോധപൂര്‍വ മായ ഇടപെടലുകള്‍ കൂടി ഉണ്ടാകണമെന്നും സംഗമം ചൂണ്ടിക്കാട്ടി.

മെഡിക്കല്‍ വിദ്യാര്‍ത്ഥികളിലുള്‍പ്പെടെ വലിയ അളവില്‍ വിദ്യാര്‍ത്ഥികള്‍ ലഹരിക്ക ടിമകളാകുന്നത് ഭീതി ജനകമാണ്. വിഷയത്തെ ഗൗരവത്തിലെടുക്കണമെന്നും ഇടക്കാ ല ക്യാമ്പയിനുകള്‍ കൂടാതെ ദീര്‍ഘകാല പ്ലാനുകള്‍ ഉണ്ടാവണമെന്നും സംഗമം കൂട്ടി ചേര്‍ത്തു. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഉയരുന്ന അരാഷ്ട്രീയ വാദ പ്രവണത അഭിലഷ ണീയമല്ല. വിദ്യാര്‍ത്ഥി തലമുറയില്‍ ജനാധിപത്യ ബോധം ജനിപ്പിക്കാനും സാമൂഹ്യ പ്രതിബദ്ധത വളര്‍ത്താനും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്ര മങ്ങള്‍ ഉണ്ടാകണമെന്നും സംഗമം ആവശ്യപ്പെട്ടു.

സംഗമം വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു. കോളേജ് വൈസ് പ്രിന്‍സിപ്പല്‍ റിഷാദ് അല്‍ ഹികമി അധ്യക്ഷനായി. വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭ തെളിയിച്ച വിദ്യാര്‍ ത്ഥികളെ സംഗമത്തില്‍ അനുമോദിച്ചു.പീസ് റേഡിയോ സി.ഇ.ഒ ഹാരിസ് ബിന്‍ സലീം, മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി.ഷൗക്കത്തലി, വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈ സേഷന്‍ ജില്ലാ സെക്രട്ടറി റഷീദ് കൊടക്കാട്ട്, കോളേജ് ചെയര്‍മാന്‍ അബ്ദുല്‍ കബീര്‍ ഇരിങ്ങല്‍തൊടി, എടത്തനാട്ടുകര മണ്ഡലം പ്രസിഡന്റ് ഹംസ മാടശ്ശേരി, അലനല്ലൂര്‍ മണ്ഡലം സെക്രട്ടറി എം സുധീര്‍ ഉമ്മര്‍, വിസ്ഡം സ്റ്റുഡന്റ്‌സ് ജില്ലാ സെക്രട്ടറി സുല്‍ഫീ ക്കര്‍ പാലക്കാഴി, ജില്ലാ വൈസ് ടി.കെ ഷഹീര്‍ അല്‍ ഹികമി, എം അബ്ദുല്‍ സലാം മാസ്റ്റര്‍, ഷംഷാദ് അല്‍ ഹികമി കണ്ണൂര്‍, ആസിഫ് അല്‍ ഹികമി ഈരാറ്റുപേട്ട, ഇ അസ്ലം പാലക്കടവ്, അമീന്‍ അഹ്മദ് മങ്കട എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!