അലനല്ലൂര്‍ : വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്‍ വര്‍ഷാവര്‍ഷം സംഘടി പ്പിക്കുന്ന ക്വുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ 27-ാമത് പതിപ്പ് അല്‍ ഹിക്മ കോളേജ് യൂണിറ്റില്‍ സംഘടിപ്പിച്ചു. വിശുദ്ധ ക്വുര്‍ആന്‍ മുഹമ്മദ് അമാനി മൗലവി തഫ്‌സീര്‍ സൂറ. അല്‍ ഫുര്‍ഖാന്‍, സുറ. അശ്ശുഅറാഅ് – 25, 26 അധ്യായങ്ങള്‍ അടിസ്ഥാനമാക്കി ഹൃദയം തുറക്കാം, ക്വുര്‍ആന്‍ പഠിക്കാം’ എന്ന പ്രമേയത്തിലാണ് ഓണ്‍ലൈനായി നടന്നത്. വിജയികള്‍ക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങള്‍ നല്‍കും.

രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. ഓണ്‍ലൈനായി നടന്ന ആദ്യഘട്ട പരീ ക്ഷയില്‍ എടത്തനാട്ടുകര അല്‍ ഹിക്മ കോളേജ് യൂണിറ്റില്‍ എക്‌സാം ഗൈഡുകളുടെ സേവനത്തോടെ പരീക്ഷ സംഘടിപ്പിച്ചു.പരീക്ഷ സിലബസ് അടിസ്ഥാനപ്പെടുത്തി വിസ്ഡം ഗ്ലോബല്‍ ടി.വി. യൂടുബ് ചാനല്‍ മുഖേന ഒരു മാസം നീണ്ട് നിന്ന പഠന ക്ലാസ്സു കളും അഞ്ചോളം റിവിഷന്‍ ടെസ്റ്റുകളും നടന്നിരുന്നു. പരീക്ഷക്ക് ജില്ലാ ക്വുര്‍ആന്‍ വിജ്ഞാന പരീക്ഷ കണ്‍വീനര്‍ മുഹമ്മദ് ഷഫീഖ് അല്‍ ഹികമി, വിസ്ഡം സ്റ്റുഡന്റ്‌സ് ജില്ലാ വൈസ് പ്രസിഡന്റ് റിഷാദ് പൂക്കാടഞ്ചേരി, അഹ്മദ് അമീന്‍ മങ്കട, അഫ്‌സല്‍ പാലക്കാഴി, ഫാരിസ് തടിയംപറമ്പ് എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!