മണ്ണാര്‍ക്കാട്:വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്റെ നേതൃ ത്വത്തിലുള്ള പുസ്തകമേള മാര്‍ച്ച് 24 മുതല്‍ 27 വരെ മണ്ണാര്‍ക്കാട് പ ള്ളിപ്പടിയിലുള്ള കുടുബില്‍ഡിംഗില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഇസ്ലാം,കര്‍മ്മ ശാസ്ത്രം, ചരി ത്രം,ഭാഷ,നവോത്ഥാനം തുടങ്ങിയ വിഷയങ്ങളിലുള്ള നൂറ് കണക്കി ന് പുസ്തകങ്ങള്‍ മേളയിലുണ്ടാകും.മെസേജ് പവലിയന്‍,ഗൈഡന്‍സ് ഡെസ്‌ക്,വീഡിയോ റൂം,പീസ് റേഡിയോ കൗണ്ടര്‍,ഫുഡ് കോര്‍ട്ട്, ചി ല്‍ഡ്രന്‍സ് കോര്‍ണര്‍,ഐടി മീഡിയ റൂം എന്നിവയും തയ്യാറാക്കും. വിവര സാങ്കേതിക വിദ്യയും സമൂഹ മാധ്യമങ്ങളും സജീവമായ കാ ലത്ത് വായനയെ പ്രോത്സാഹിപ്പിക്കുകയും ശരിയായ പ്രമാണങ്ങ ൡലൂടെ ഇസ്ലാമിനെ പരിചയപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ഭാരവാ ഹികള്‍ പറഞ്ഞു.

സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.താജുദ്ധീന്‍ സ്വലാഹി വ്യാഴാഴ്ച വൈകീട്ട് 5 മണിക്ക് ഉദ്ഘാടനം ചെയ്യും.എല്ലാ ദിവസവും വൈകു ന്നേരം 4 മുതല്‍ രാത്രി 10 വരെയും,27 ന് രാവിലെ 10 മുതല്‍ രാത്രി 10 വരെയുമായിരിക്കും പ്രദര്‍ശനം.നാലു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ എന്‍ ഷംസുദ്ദീന്‍ എംഎല്‍എ,നഗരസഭാ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍,വിസ്ഡം ഇസ്ലാമിക് ഒര്‍ഗനൈസേഷന്‍ ജില്ലാ പ്രസി ഡന്റ് ഹംസക്കുട്ടി സലഫി,ജില്ലാ സെക്രട്ടറി റഷീദ് കൊടക്കാട്ട്, നഗ രസഭാ കൗണ്‍സിലര്‍മാരായ ടി.ആര്‍ സെബാസ്റ്റ്യന്‍,അരുണ്‍കുമാര്‍ പാലക്കുറുശ്ശി,പ്രമുഖ പ്രഭാഷകരായ മുജാഹിദ് ബാലുശ്ശേരി,നിഷാദ് സലഫി,മുസ്തഫ മദനി മമ്പാട്,മൂസ സ്വലാഹി,ത്വല്‍ഹത്ത് സ്വലാഹി അഷ്‌കര്‍ അരിയൂര്‍,സ്വലാഹുദ്ദീന്‍ ഇബ്‌നു സലീം എന്നിവരുള്‍പ്പടെ സാമൂഹ്യ രാഷ്ട്രീയ പ്രമുഖരും വിവിധ ദിവസങ്ങളില്‍ മേളയില്‍ പങ്കെടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.വാര്‍ത്ത സമ്മേളന ത്തില്‍ ജില്ല പ്രസിഡന്റ് ത്വല്‍ഹത്ത്,സലാഹുദ്ധീന്‍ ഇബ്നു സലിം, നാസര്‍ പോപ്പുലര്‍,കെ.പി.സലിം പള്ളിക്കുന്ന്,പി.യു.റസീല്‍ എന്നി വര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!