മണ്ണാര്‍ക്കാട്: ഒരുമയാണ് നന്‍മ എന്ന പ്രമേയത്തില്‍ റിട്ടയേര്‍ഡ് അറ ബിക് ടീച്ചേഴ്സ് ഫെഡറേഷന്റെ രണ്ടാം സംസ്ഥാന സംഗമം മാര്‍ച്ച് 24 ന് മണ്ണാര്‍ക്കാട് വെച്ച് നടക്കുന്നതായി സ്വാഗത സംഘം ഭാരവാഹിക ള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.പാണക്കാട് സയ്യിദ് സ്വാദി ഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.നഗരസഭാ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിക്കും.ഷാഫി പറമ്പില്‍ എം എല്‍എ മുഖ്യാതിഥിയായിരിക്കും.അറബി ഭാഷാ സാഹിത്യ പ്രചാ രണത്തിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന അല്‍ബുഷ്റ സ്പെ ഷ്യല്‍ പതിപ്പ് പ്രകാശനം ഡോ.പി.ഉണ്ണീന്‍ നിര്‍വഹിക്കും. പി.കെ. സെയ്തു മാസ്റ്റര്‍ ഏറ്റുവാങ്ങും.എംകെ അബൂബക്കര്‍ ഫാറൂഖി പ്രമേയ പ്രഭാഷണം നടത്തും.
പ്രതിനിധി സമ്മേളനം,സെമിനാറുകളും നടക്കും.നാനൂറോളം പ്രതി നിധികള്‍ പങ്കെടുക്കുന്ന പ്രതിനിധി സമ്മേളനം മുന്‍ എംഎല്‍എ ക ളത്തില്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്യും. സമുദായം, അവകാശങ്ങള്‍, പോരാട്ടം എന്ന വിഷയത്തില്‍ നടക്കുന്ന ഉമ്മത്ത് സെമിനാര്‍ എന്‍. ഷംസുദ്ദീന്‍ എംഎല്‍എയും,റിട്ടയേര്‍ഡാനന്തരം എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ നജീബ് കാന്തപുരം എംഎല്‍എയും ഉദ്ഘാടനം ചെയ്യും.സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം ഗഫൂര്‍ കോ ല്‍ക്കളത്തില്‍ ഉദ്ഘാടനം ചെയ്യും.മുസ്ലിം ലീഗ് നേതാക്കള്‍, അധ്യാപ ക,വിദ്യാര്‍ത്ഥി,തൊഴിലാളി സംഘടനാ നേതാക്കള്‍, ജനപ്രതിനിധി കള്‍ തുടങ്ങിയവര്‍ സമ്മേളനത്തിന്റെ വിവിധ സെഷനുകളില്‍ പങ്കെടുക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.വാര്‍ത്താ സമ്മേളന ത്തില്‍ സ്വാഗത സംഘം വര്‍ക്കിംഗ് ചെയര്‍മാന്‍ ടിഎ സലാം മാസ്റ്റ ര്‍,സിഎച്ച് ഹംസ മാസ്റ്റര്‍,പി.പി.കുഞ്ഞലവി,വി പി അസീസ്, മുഹ മ്മദലി മാസ്റ്റര്‍,മൊയ്തീന്‍ മാസ്റ്റര്‍,മൂസക്കുട്ടി മാസ്റ്റര്‍ എന്നിവര്‍ പങ്കെ ടുത്തു.