അഗളി: സൈലന്റ് വാലി ദേശീയ ഉദ്യാനത്തിലേക്കുള്ള ദുര്‍ഘടപാ തയില്‍ വീല്‍ട്രാക്ക് കോണ്‍ക്രീറ്റ് റോഡ് നിര്‍മാണം തുടരുന്നു. അടു ത്ത മഴക്കാലത്തിനുള്ളില്‍ 21 കിലോ മീറ്റര്‍ വരുന്ന റോഡ് നവീകര ണം പൂര്‍ത്തിയാക്കാനാണ് പദ്ധതി.ഇതിനായി നബാര്‍ഡ് 11.58 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

മുക്കാലിയില്‍ നിന്നും ആരംഭിച്ച് സൈലന്റ് വാലി ദേശീയോദ്യാന ത്തിന്റെ വാച്ച് ടവര്‍ വരെ നീളുന്ന 21 കിലോ മീറ്റര്‍ ദൂരമാണ് വീല്‍ ട്രാക്ക് കോണ്‍ക്രീറ്റ് രീതിയില്‍ നവീകരിക്കുന്നത്.ഇതിനു പുറമേ പ്ര ളയത്തില്‍ തകര്‍ന്ന റോഡിന്റെ ഭിത്തികളും ചപ്പാത്ത്,കല്‍വര്‍ട്ട് എ ന്നിവയും പുനര്‍നിര്‍മിക്കുന്നുണ്ട്.യഥാര്‍ത്ഥത്തില്‍ ഈ റോഡിന് 15 മീറ്ററിലധികം വീതിയുണ്ട്.

കഴിഞ്ഞ പ്രളയത്തില്‍ റോഡ് പല ഭാഗത്തും തകര്‍ന്നതിനാല്‍ അപ കടഭീഷണി ഉയര്‍ന്നിരുന്നു.തുടര്‍ന്നാണ് വീല്‍ട്രാക്ക് കോണ്‍ക്രീറ്റ് രീ തിയില്‍ നവീകരിക്കാന്‍ പദ്ധതിയിട്ടത്.റോഡിന്റെ വളവുകള്‍ ഒഴി കെയുള്ള ഭാഗങ്ങളിലാണ് വീല്‍ട്രാക്ക് രീതിയില്‍ കോണ്‍ക്രീറ്റ് ചെ യ്യുക.രണ്ട് വിലുകള്‍ പതിക്കുന്ന ഭാഗങ്ങളിലെ റോഡിന്റെ മുകള്‍ ഭാഗത്ത് 70 സെന്റീ മീറ്റര്‍ വീതിയിലും അടിയില്‍ ഒരു മീറ്റര്‍ വീതി യിലുമാണ് കോണ്‍ക്രീറ്റ് ചെയ്യുക.ഇതിന്റെ ഇടയിലും മറ്റ് ഭാഗങ്ങ ളിലും മണ്ണിട്ട് മൂടും.അതിനാല്‍ കോണ്‍ക്രീറ്റ് യഥാര്‍ത്ഥത്തില്‍ 1.40 മീറ്റര്‍ മുകള്‍ ഭാഗത്തും അടിഭാഗത്ത് രണ്ട് മീറ്ററുമാണ് വരികയെന്ന് സൈലന്റ് വാലി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ് വിനോദ് പറ ഞ്ഞു.

പാലക്കാട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയാണ് പദ്ധതി ശുപാര്‍ശ ചെയ്തത്.സൈലന്റ് വാലി മാനേജ്‌മെന്റ് പ്ലാനില്‍ ഉള്‍പ്പെടു ത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.സൈലന്റ് വാലിയിലെ ജീവന ക്കാര്‍ക്കും ഇവിടെയെത്തുന്നവര്‍ക്കും സംരക്ഷണം നല്‍കുന്ന പദ്ധ തി ആയതിനാല്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ഈ പ്രവൃത്തിക്ക് ആവശ്യമില്ലെന്നും പരിസ്ഥിതിക്ക് ആഘാതം ഉ ണ്ടാകുന്ന തരത്തിലല്ല റോഡ് നവീകരിക്കുന്നതെന്നും വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പറഞ്ഞു.

സൈരന്ധ്രി,പന്തന്‍തോട് സംരക്ഷണ ക്യാമ്പുകള്‍ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.കൂടാതെ കരുവാര ഊര്,പുല്ലുമല, പൂച്ചിപ്പാ റ,കൂമ്പന്‍,വാളക്കാട് എന്നിവടങ്ങളിലേക്കെല്ലാമുള്ള ഏക മാര്‍ഗവും ഈ സൈരന്ധ്രി കാനനപാതയാണ്.

ദിവസവും നൂറില്‍ അധികം പേര്‍ എത്തുന്ന ഉദ്യാനമായ സൈലന്റ് വാലിയില്‍ അവര്‍ക്കുള്ള സംരക്ഷണമാണ് പ്രധാനമായും ലക്ഷ്യം വെക്കുന്നത്.റോഡ് നവീകരണം പൂര്‍ത്തിയായാല്‍ യാത്രയ്ക്കായി രണ്ട് മണിക്കൂര്‍ ആയിരുന്നത് ഒരു മണിക്കൂറില്‍ താഴെ മാത്രമേ സമയം ആവശ്യമായി വരികയുള്ളൂ.ആറു മാസത്തിനുള്ളില്‍ നിര്‍ മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യം.മഴ തുടങ്ങി യാല്‍ മഴയക്കു ശേഷം പ്രവൃത്തി നടത്തും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!