അലനല്ലൂര്‍: അലനല്ലൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ നടപ്പിലാക്കി വരുന്ന ‘സഹപാഠി ക്കൊരു ആട്’ പദ്ധതിയില്‍ രണ്ട് ആടുകളെ കൂടി വിതരണം ചെയ്തു. പദ്ധതിയില്‍ കഴിഞ്ഞ വര്‍ ഷങ്ങളില്‍ വിതരണം ചെയ്ത ആടിന്റെ ഒരു കുഞ്ഞും പുതുതായി വാങ്ങിയ ഒരാട്ടിന്‍ കുട്ടിയെയുമാണ് സ്‌കൂളിലെ ഏഴ്, ഒമ്പത് ക്ലാസു കളില്‍ പഠിക്കുന്ന നിര്‍ധനരായ രണ്ട് കുട്ടികള്‍ക്ക് വിതരണം ചെയ്ത ത്. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെ യര്‍പേഴ്‌സണ്‍ എ.ലൈല ഷാജഹാന്‍ പ്രധാനാധ്യാപകന്‍ പി.സക്കീര്‍ ഹുസൈന് ആടുകളെ നല്‍കി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡ ന്റ് ഹംസ ആക്കാടന്‍ അധ്യക്ഷത വഹിച്ചു. എന്‍.അഷറഫ് ഹാജി, സോണിയ രാജ്, സി.സലീന, കെ.ജുവൈരിയത് പി.സൈതാലി, ചന്ദ്രിക എന്നിവര്‍ സംസാരിച്ചു. പ്രിസിപ്പാള്‍ യു.കെ ലത സ്വാഗത വും എസ്.ആര്‍ നസറുള്ള നന്ദിയും പറഞ്ഞു.
