കോട്ടോപ്പാടം:തിരുവിഴാംകുന്ന് സിപിഎയുപി സ്‌കൂളിലെ കുട്ടികള്‍ കുഞ്ഞു സമ്പാദ്യം പദ്ധതിയിലൂടെ സ്വരൂപിച്ച തുക സാന്ത്വന പ്രവര്‍ ത്തനത്തിന് കൈമാറി മാതൃകയായി.സ്‌കൂളിലെ നല്ലപാഠം യൂണിറ്റ് അംഗങ്ങള്‍ സ്വരൂപിച്ച ഏഴായിരം രൂപ എടത്തനാട്ടുകര പെയിന്‍ ആ ന്‍ഡ് പാലിയേറ്റീവ് കെയറിനാണ് നല്‍കിയത്.യൂണിറ്റ് അംഗം സി അ നീനയില്‍ നിന്നും തുക പാലിയേറ്റീവ് കെയര്‍ സെക്രട്ടറി സക്കീര്‍ ഏ റ്റുവാങ്ങി.ജോ.സെക്രട്ടറി റഹീസ് എടത്തനാട്ടുകര,പ്രധാന അധ്യാപി ക ശാലിനി ടി,നല്ല പാഠം യൂണിറ്റ് കോ ഓര്‍ഡിനേറ്റര്‍മാരായ രഞ്ജി ത് ജോസ്,നിഷ എന്‍,അധ്യാപകരായ അബ്ദുള്‍ നാസര്‍ പിപി,മോഹന്‍ ദാസ് എം,മുനീര്‍ ഹുസൈന്‍ എന്നിവര്‍ സംബന്ധിച്ചു.
