അഗളി:ആദിവാസി വിഭാഗത്തിൽ നിന്നും ആയുർവേദത്തിൽ ബിഎഎംഎസ്‌ ബിരുദം കരസ്ഥമാക്കി അട്ടപ്പാടിയുടെ അഭിമാന മായ ഷോളയൂർ ഊരിലെ ഡോ.അനുപമയെ ഫ്രറ്റേണിറ്റി ജില്ല കമ്മി റ്റി ആദരിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് മഹേഷ് തോന്നക്കൽ ഊരിലെത്തി അനുപമക്ക് ഉപഹാരം കൈമാറി.ജില്ല ജനറൽ സെക്ര ട്ടറി കെ.എം സാബിർ അഹ്സൻ,വൈസ് പ്രസിഡന്റ് ഫിറോസ്. എഫ്. റഹ്മാൻ,മണ്ണാർക്കാട് മണ്ഡലം കമ്മിറ്റിയംഗം വസീം സ്വാലി ഹ്,അഫീഫ് മണ്ണാർക്കാട്,ഷോളയൂർ ഊര് എസ്.ടി പ്രെമോട്ടർ ചിത്ര, അനുപമയുടെ ബന്ധുക്കൾ എന്നിവർ പങ്കെടുത്തു.ആദിവാസി ഇരുള സമുദായാംഗമായ അനുപമ പാലക്കാട് ശാന്തിഗിരി ആയുർ വേദ മെഡി.കോളേജിൽ നിന്നാണ് ബി.എ.എം.എസ് ബിരുദം കരസ്ഥമാക്കിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!