അലനല്ലൂര്‍: എടത്തനാട്ടുകര കോട്ടമല പ്രദേശത്ത് ക്രഷര്‍ യൂണിറ്റ് ആരംഭിക്കുവാനുള്ള നീക്കത്തിനെതിരെ അലനല്ലൂര്‍ ഗ്രാമപഞ്ചായ ത്തില്‍ പ്രമേയം അവതരിപ്പിച്ചു. ചളവ വാര്‍ഡ് മെമ്പര്‍ നൈസി ബെ ന്നി അനുവാദക ആയുള്ള പ്രമേയം സിപിഎം എടത്തനാട്ടുകര ലോ ക്കല്‍ കമ്മറ്റി സെക്രട്ടറിയും കുഞ്ഞുകുളം വാര്‍ഡ് മെമ്പറും കൂടി യായ പി രഞ്ജിത് അവതരിപ്പിച്ചു കോട്ടപ്പള്ള, പടിക്കപ്പാടം, മുണ്ട ക്കുന്ന്, ചളവ, പിലാച്ചോല, കിളയപാടം, പൊന്‍പാറ പ്രദേശങ്ങളിലെ ആയിരകണക്കിന് കുടുംബങ്ങളുടെ ജീവിതത്തിനും സൈലന്റ്‌വാ ലിയുടെ സംരക്ഷിത മേഖലക്കും വന്‍ഭീഷണി ആവും ഈ ക്രഷര്‍ നിലവില്‍ വന്നാല്‍ ഉണ്ടാകുകയെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി ആയിരകണക്കിന് ജനങ്ങള്‍ കുടിവെള്ളത്തിനും മറ്റുമായി ആശ്രയി ക്കുന്ന പുളിയംതോടിനും ഈ ക്രഷര്‍ ഭീഷണിയാകും.ഈ സാഹച ര്യത്തില്‍ പദേശത്ത് ക്രഷര്‍ യൂണിറ്റ് ആരംഭിക്കുവാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും, പഞ്ചായത്ത് അനുമതി നല്‍കരുതെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.