അലനല്ലൂര്‍: എടത്തനാട്ടുകര പിലാച്ചോല കോട്ടമലയില്‍ തുടങ്ങാന്‍ പോകുന്ന കരിങ്കല്‍ ക്രഷര്‍ യൂണിറ്റിനെതിരെ നാട്ടുകാരുടെ പ്രതി ഷേധം രക്തമാകുന്നു. ജനകീയ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃ ത്വത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ കൊടി സ്ഥാപിച്ചു. പ്രതി ഷേധ പ്രകടനവുമായെത്തിയാണ് ക്വാറിയും ക്രഷറും അനുവദി ക്കില്ലാ എന്നാവശ്യപ്പെട്ട് കൊടിനാട്ടിയത്. ഗ്രാമപഞ്ചായത്തംഗവും ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനറുമായ ബഷീര്‍ പടുകുണ്ടില്‍ ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ പി.ജയകൃഷ്ണ ന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം നൈസി ബെന്നി, എം. പത്മജന്‍, സി.എന്‍ സുബൈര്‍, റഫീഖ് കൊടക്കാട്, മന്‍സൂര്‍ നായിക്ക ത്ത്, പി.ഹമീദ്, ഗഫൂര്‍ കുരിക്കള്‍, എന്‍.കെ സിദ്ദീഖ് എന്നിവര്‍ സംസാരിച്ചു.