കൊടുവായൂർ: സംസ്ഥാന ശിശുക്ഷേമ സമിതിക്കു കീഴിലുള്ള കൊടുവായൂർ അങ്കണവാടി ട്രെയിനിങ് സെന്ററിനോടനുബന്ധിച്ചുള്ള ഹോസ്റ്റൽ കെട്ടിടത്തിന്റെ ഉദ്ഘാടനം കെ.ബാബു എം.എൽ.എ. നിർവഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ ബി. ആർ.ജി.എഫ്. ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം പൂർത്തീകരിച്ചത്.
2600 സ്ക്വയർ ഫീറ്റിൽ 20 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമാണം. ഒരു ഹാൾ , മീറ്റിംഗ് ഹാൾ, അടുക്കള, ടോയ്ലറ്റ് എന്നീ സൗകര്യങ്ങളോടെയാണ് കെട്ടിടം പൂർത്തിയാക്കിയിരിക്കുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി അധ്യക്ഷയായ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. നാരായണദാസ്, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാരദ തുളസീദാസ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു സുരേഷ്, കൊടുവായൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജി. കൃഷ്ണപ്രസാദ്, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി എം.സി. വാസുദേവൻ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
സ്ത്രീധനം വാങ്ങരുതെന്നും കൊടുക്കരുതെന്നും സിനിമാ താരവും സ്ത്രീധന വിരുദ്ധ ദിനാചരണ ഗുഡ് വില്‍ അംബാസിഡറുമായ ടോവിനോ തോമസ് ചൊല്ലിയ പ്രതിജ്ഞ അഹല്യ ക്യാമ്പസിലെ യുവതീയുവാക്കൾ ഏറ്റുചൊല്ലി.
വനിത ശിശു വികസന വകുപ്പും ഇന്റര്‍ നാഷണല്‍ ചളൂ യൂണിയനും (ഐ.സി.യു)സംയുക്തമായി നടത്തിയ സ്ത്രീധന വിരുദ്ധ ട്രോൾ-മീം വിജയികള്‍ക്കുള്ള പുരസ്‌ക്കാരങ്ങള്‍ ടൊവിനോ തോമസ് വിതരണം ചെയ്തു. നിയമങ്ങള്‍ക്കും അതീതമായി നാട്ടുനടപ്പുകൾക്ക് അമിതപ്രാധാന്യം നൽകുന്നതാണ് സ്ത്രീധന പ്രശ്നങ്ങൾക്ക് കാരണമാകുന്നതെന്നും യുവജനങ്ങള്‍ ഇതു തിരുത്താന്‍ തയ്യാറാകണമെന്നും ടൊവിനോ പറഞ്ഞു.
പുതുശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ഉണ്ണികൃഷ്ണന്‍, ജില്ലാ കലക്ടര്‍ ഡി. ബാലമുരളി, ജെന്‍ഡര്‍ അഡ്വവൈസര്‍ ഡോ. പി.കെ ആനന്ദി, അഹല്യ ആയുര്‍വ്വേദ മെഡിക്കല്‍ കോളേജ് ഡയറക്ടര്‍മാരായ ഡോ.ആര്‍.വി.കെ വര്‍മ്മ,ഡോ. പി.ആര്‍ ശ്രീ മഹാദേവന്‍ പിള്ള, ജില്ലാതല ഐ.സി.ഡി.എസ് സെല്‍ പ്രോഗ്രാം ഓഫീസര്‍ സി.ആര്‍ ലത സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് സ്ത്രീധന വിരുദ്ധ സന്ദേശമുയർത്തുന്ന നാടകവും അരങ്ങേറി.