പാലക്കാട്:വിശ്വാസിന്റെ നേതൃത്വത്തിൽ ബി. ഇ. എം ഹൈസ്കൂളിൽ നടന്ന ഇന്ത്യൻ ഭരണഘടനയുടെ 70- ാമത് വാർഷിക ദിനാചരണം ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻസ് കെ. ഷീബ ഉദ്ഘാടനം നിർവഹിച്ചു. വിശ്വാസ് വൈസ് പ്രസിഡന്റ് അഡ്വ. ശാന്താദേവി അധ്യക്ഷയായി.

ഭരണഘടനയുടെ പ്രസക്തി സമകാലിക സമൂഹത്തിൽ വലുതാണെന്നും ഭരണഘടനയിൽ പറഞ്ഞ കടമകളും ഉത്തരവാദിത്വങ്ങളും മനസ്സിലാക്കി ജീവിതം മുന്നോട്ടു നയിക്കണമെന്നും കെ ഷീബ പറഞ്ഞു. തുടർന്ന് ബി. ഇ. എം ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കായി ‘ഭരണഘടനയിലെ മൗലിക അവകാശങ്ങൾ’ എന്ന വിഷയത്തിൽ അഡ്വ. രാഖി ക്ലാസ്സ് എടുത്തു.

അഡ്വ. ആർ. ദേവീകൃപ, ബി. ഇ. എം സ്കൂൾ പ്രധാന അധ്യാപികയായ ഡോറിസ് മനോരമ, അധ്യാപകരായ രജിത കുമാരി, വിനീത് വിൽസൺ എന്നിവർ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!