കല്ലടിക്കോട്: ആനവിശേഷങ്ങള്‍ പങ്കുവെക്കുന്ന വമ്പെഴും കൊമ്പ ന്‍മാര്‍ യൂട്യൂബില്‍ പ്രദര്‍ശനം തുടങ്ങി.കടമ്പഴിപ്പുറത്തെ മാധ്യമ പ്ര വര്‍ത്തകരുള്‍പ്പെടുന്ന ഒരു കൂട്ടം യുവാക്കളാണ് വമ്പെഴും കൊമ്പന്‍ മാരുടെ അണിയറയില്‍.ആഗസ്റ്റ് ഏഴിന് ചലച്ചിത്ര സംവിധായകരായ അജയ് വാസുദേവ്,സന്തോഷ് വിശ്വനാഥ്,നടന്‍ വിയാന്‍ എന്നിവര്‍ ചേര്‍ന്ന് ഫെയ്‌സ് ബുക്കിലൂടെ വമ്പെഴും കൊമ്പന്‍മാരുടെ ഒഫീഷ്യ ല്‍ വീഡിയോ റിലീസിംഗ് നിര്‍വഹിച്ചിരുന്നു.
കേരളത്തിലെ നാട്ടാനകളുടേയും പാപ്പാന്‍മാരുടേയും വിശേഷങ്ങള്‍ ഓരോ അധ്യായങ്ങളായാണ് എത്തിക്കുന്നത്.പ്രധാനമായും ലോക് ഡൗണ്‍ സമയത്തെ ആനകളുടേയും പാപ്പാന്‍മാരുടെയും ജീവിതം വരച്ചു കാട്ടുകയാണ് വമ്പെഴും കൊമ്പമാരിലൂടെ.
രാജീവ് മങ്ങാട്ടാണ് നിര്‍മാതാവ്.സംവിധാനം രജേഷ് കടമ്പഴിപ്പുറം. വിനീത്,നിതിന്‍മോഹന്‍ എന്നിവര്‍ ഛായഗ്രാഹണം നിര്‍വഹിക്കു ന്നു.നിഷാന്ത് സുകുമാരനും ഷിബിന്‍ ബാലനും ചേര്‍ന്നാണ് തിരക്ക ഥയൊരുക്കുന്നത്.സുജിത് യു സുകുമാരനാണ് എഡിറ്റിംഗ്. പ്രൊഡ ക്ഷന്‍ കണ്‍ട്രോളര്‍ അരുണ്‍കുമാര്‍.അസി.ഡയറക്ടര്‍ സ്വേത,പശ്ചാ ത്തല സംഗീതം ജിജു തോമസ്.വോയ്‌സ് പ്രസന്റേഷന്‍ സമദ് കല്ലടി ക്കോട്.പ്രൊഡക്ഷന്‍ അസി.ജയകുമാര്‍.അവതാരകര്‍ സുജിഷ, വിനീത.ഡിസൈന്‍ മീഡിയ വിഷന്‍ കല്ലടിക്കോട്.മിക്‌സിംഗ് സ്റ്റുഡിയോ ഷമ്മാസ്.കുട്ടന്‍കുളങ്ങര അര്‍ജുനന്റെ വിശേഷങ്ങളു മായി എത്തിയ ആദ്യ അധ്യായത്തിന് യുട്യൂബില്‍ മികച്ച പ്രതികര ണമാണ് ലഭിക്കുന്നത്.