കല്ലടിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ചും ദില്ലിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ചും സംയുക്ത കര്‍ഷക സമിതിയുടെ ആഭിമു ഖ്യത്തില്‍ കരിമ്പ പോസ്റ്റ് ഓഫീസിനു മുന്നില്‍ നടന്ന കര്‍ഷക പ്രതിഷേധം കേരള കര്‍ഷക സംഘം കരിമ്പ പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി പി.ജി വല്‍സന്‍ ഉദ്ഘാടനം ചെയ്തു.കെ. രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.പി. എസ് രാമചന്ദ്രന്‍ , ഗോപിനാഥ് , തങ്കച്ചന്‍ മാത്യൂസ് , ടി.ആര്‍ രാധാകൃഷ്ണന്‍ , റെനി രാജ് , ഇസ്മയില്‍ ചെറുളളി, ശിവാനന്ദന്‍,രാമകൃഷ്ണന്‍,എം.ജോസ് എന്നിവര്‍ സംസാരിച്ചു.