മണ്ണാര്‍ക്കാട്:ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങ ളുടെ ഭാഗമായി മണ്ണാര്‍ക്കാട് നിയോജകമണ്ഡലം മുസ് ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെ സംഗമം നടത്തി. നെല്ലിപ്പുഴ ഹില്‍വ്യൂ ടവറില്‍ മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മണ്ഡ ലം പ്രസിഡണ്ട് ടി.എ.സലാം അധ്യക്ഷനായി.ജില്ലാ പ്രസിഡണ്ട് കളത്തില്‍ അബ്ദുള്ള മുഖ്യപ്രഭാഷണം നടത്തി.സെക്രട്ടറിമാരായ ടി.എ.സിദ്ദീഖ്, കല്ലടി അബൂബക്കര്‍, റഷീദ് ആലായന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി സി. മുഹമ്മദ് ബഷീര്‍, ട്രഷറര്‍ കറൂക്കില്‍ മുഹമ്മദലി,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റഫീഖ പാറോക്കോട്,നഗരസഭാധ്യക്ഷ എം.കെ. സുബൈദ,കുമരംപുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഹുസൈന്‍ കോളശ്ശേരി,അലനല്ലൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഇ.കെ.രജി,യൂത്ത്‌ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഗഫൂര്‍ കോല്‍ക്കളത്തില്‍,സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ പ്രസിഡണ്ട് എം.മമ്മദ് ഹാജി, ആലായന്‍ മുഹമ്മദലി,ഹമീദ് കൊമ്പത്ത്,നാസര്‍ പുളിക്കല്‍ ,ടി.കെ.മരക്കാര്‍, ഒ.ചേക്കു, കെ.സി.അബ്ദുറഹിമാന്‍,അസീസ് പച്ചീരി, പാറശ്ശേരി ഹസ്സന്‍, കെ.പി.ഉമ്മര്‍,ടി.കെ.ഫൈസല്‍,മുസ്തഫ വറോടന്‍,സജ്‌ന നവാസ്, വി.സിറാജുദ്ദീന്‍,സി.കെ.അഫ്‌സല്‍,എ.സലീന,സി.എച്ച്.നുസ്‌റത്ത്, ഷഹ്ന കല്ലടി തുടങ്ങിയവര്‍ പ്രസംഗിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!