അലനല്ലൂര്‍:മുണ്ടക്കുന്ന് വെള്ളിയാര്‍ പുഴയില്‍ തടയണ നിര്‍മ്മാണ സാധ്യത സംബന്ധിച്ച് കല്ലടിക്കോട് പ്രവര്‍ത്തിക്കുന്ന മൈനര്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.എംഎല്‍എ അഡ്വ എന്‍ ഷംസുദ്ദീന്‍ ,പഞ്ചായ ത്തംഗം മുഹമ്മദാലി എന്നിവര്‍ ജലവിഭവ വകുപ്പ് മന്ത്രിക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് മൈനര്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട് മെന്റ് അസി എഞ്ചിനീയര്‍ കെ രഘു,ഓവര്‍സിയര്‍ ബൈജു എന്നിവര്‍ പരിശോധന നടത്തിയത്. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥ സംഘം മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കും. സൈലന്റ്‌വാലി മല നിരകളില്‍ നിന്നും രൂപം കൊണ്ട് തിരുവിഴാംകുന്ന് നിന്നും ആരംഭിച്ച് കടലു ണ്ടിപ്പുഴയില്‍ ചേരുന്ന പുഴയാണ് വെള്ളിയാര്‍പുഴ. കോട്ടോപ്പാടം അലനല്ലൂര്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പുഴയില്‍ മുണ്ടക്കുന്ന് ഭാഗത്ത് പുലാക്കുര്‍ശ്ശി ക്ഷേത്രത്തിന് അടുത്തായാണ് തടയണ നിര്‍മ്മിക്കാനായി ആവശ്യം ഉന്നയിച്ചിരിക്കുന്നത്.ഈ ഭാഗത്ത് നാല്‍പ്പത് മീറ്റര്‍ വീതിയുണ്ട് പുഴയ്ക്ക്.ഇവിടെ തടയണ നിര്‍മ്മിക്കണമന്നത് പ്രദേശവാസികളുടെ കാലങ്ങളായുള്ള ആവശ്യമാണ്. ഇത് സംബന്ധിച്ച് ജലവിഭവ വകുപ്പ് മന്ത്രിയായിരുന്ന മാത്യു ടി തോമസിനും തുടര്‍ന്ന് മന്ത്രിയായെത്തിയ കെ കൃഷ്ണന്‍ കുട്ടിക്കും നിവേദനം നല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തി ലാണ് തടയണ നിര്‍മ്മാണത്തിനുള്ള സാധ്യത പരിശോധനയാരം ഭിച്ചിര ക്കുന്നത്.പുഴയില്‍ തടയണ വരുന്നത് ഏക്കര്‍ കണക്കിന് വരുന്ന കൃഷിയ്ക്കും ഒപ്പം കുടിവെള്ളത്തിനും പ്രയോജനപ്പെടും .തടയണ നിര്‍മ്മിക്കുന്നതിന് ഒരു കോടിയോളം രൂപ ചെലവ് വരുമെന്നാണ് കണക്ക് കൂട്ടല്‍.