കോട്ടോപ്പാടം:നബിദിനാഘോഷത്തോടനുബന്ധിച്ച് കോട്ടോപ്പാടം കണ്ടമംഗലം പുലുമുണ്ടക്കുന്ന് മന്‍ബഉല്‍ ഉലും മദ്രസയുടെ നേതൃ ത്വത്തില്‍ നടത്തിയ റാലി വര്‍ണ്ണാഭമായി. വിദ്യാര്‍ഥികളും ഉസ്താദു മാരും രക്ഷിതാക്കളും പൂര്‍വ്വ വിദ്യാര്‍ഥികളും റാലിയില്‍ അണി നിരന്നു. മദ്രസയില്‍ നിന്നും ആരംഭിച്ച റാലി കണ്ടമംഗലം പുറ്റാനി ക്കോട് അമ്പാഴക്കോട് വഴി മദ്രസയില്‍ സമാപിച്ചു.പ്രസിഡന്റ ഹംസ കോല്‍ക്കളത്തില്‍ സെക്രട്ടറി അഷ്‌റഫ് ചോലോത്ത് ട്രഷറര്‍ റഷീദ്,സദര്‍ മു അല്ലിം അബ്ദുറഹ്മാന്‍ അഷ്‌റഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!