അലനല്ലൂര്‍:കേരള ജൈവ കര്‍ഷക സമിതി മണ്ണാര്‍ക്കാട് താലൂക്ക് സമിതി എടത്തനാട്ടുകര നാലുകണ്ടം യുപി സ്കൂളില്‍ കുടുംബ സദസ്സ് സംഘടിപ്പിച്ചു.വിഷരഹിത വീട് എന്ന വിഷയത്തില്‍ ജില്ലാ സെക്രട്ടറി ഡോ.ഷാജി ചാക്കോ ക്ലാസ്സെടുത്തു. താലൂക്ക് സെക്രട്ടറി ടിപി ഹസനത്ത് അധ്യക്ഷത വഹിച്ചു. വിജയലക്ഷ്മി,ടികെ മുഹമ്മദ്, ടിപി സൂപ്പി,പി അശോകന്,സിടി അബൂബക്കര്‍, ടിപി.ത്വല്‍ഹത്ത്, ടികെ ഷംസുദ്ധീന് എന്നിവര്‍ സംസാരിച്ചു.