അലനല്ലൂര്‍: എടത്തനാട്ടുകര വട്ടമണ്ണപ്പുറത്ത് നിന്നും പോലീസ് നൂറ് ലിറ്റര്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു.സ്വകാര്യ കോളേജിന്റെ പിറകി ലുള്ള സ്വകാര്യ സ്ഥലത്ത് നിന്നാണ് വാഷ് കണ്ടെടുത്തത്.കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം.സ്ഥലത്ത് പൊന്ത വെട്ടി തെ ളിക്കുന്നതിനിടെയാണ് വാഷ് കണ്ടെത്തിയത്.വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.നാട്ടുകല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഹി ദായത്തുള്ള മാമ്പ്രയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നട ത്തിയ പരിശോധനയിലാണ് വാഷ് കണ്ടെത്തിയത്.സംഭവത്തില്‍ ആരേയും പിടികൂടിയിട്ടില്ല.