മണ്ണാര്‍ക്കാട്:പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കൃഷി വകുപ്പ് നട പ്പിലാക്കുന്ന ഒരു കോടി ഫലവൃക്ഷതൈ വിതരണത്തിന്റെ മണ്ണാര്‍ ക്കാട് നിയോജക മണ്ഡലം തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ഹാ ളില്‍ വച്ച് എന്‍ ഷംസുദ്ദീന്‍ എംഎല്‍എ നിര്‍വ്വഹിച്ചു.ബ്ലോക്ക് പഞ്ചാ യത്ത് പ്രസിഡന്റ് അഡ്വ.ഉമ്മുസല്‍മ അധ്യക്ഷയായി.വൈസ് പ്രസി ഡന്റ് മുഹമ്മദ് ചെറൂട്ടി പരിസ്ഥിതി ദിന സന്ദേശം നല്‍കി.ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ഗഫൂര്‍ കോല്‍ക്കളത്തില്‍,മെബര്‍ബാന്‍ ടീച്ചര്‍,ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ മുസ്തഫ വറോടന്‍,തങ്കം,ബുഷറ,ബ്ലോക്ക് അംഗങ്ങളായ ബഷീര്‍ തെക്കന്‍,വി പ്രീത,മാനു പടുവില്‍, ഷാനവാസ്, രമാസുകുമാരന്‍, മണികണ്ഠന്‍, കുര്യന്‍,ബിജി ടോമി,ആയിഷ ബാനു എന്നിവര്‍ സംസാരിച്ചു.കൃഷി അസി.ഡയറക്ടര്‍ ഷാജന്‍ സ്വാഗതവും മണ്ണാര്‍ക്കാട് നഗരസഭ കൃഷി ഓഫീസര്‍ ഗിരിജ നന്ദിയും പറഞ്ഞു.