തച്ചനാട്ടുകര: പാറമ്മല്‍ ഇര്‍ഷാദുസ്വിബിയാന്‍ ഹയര്‍ സെക്കണ്ടറി മദ്റസ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചു.അറുപത്തി ഒന്‍പതില്‍ സ്ഥാപിതമായ സ്ഥപനം ഇന്ന് അന്‍പതിന്റെ നിറവിലാണ്. തച്ചനാട്ടു കര പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന സ്ഥാപനമാണ്ഇര്‍ഷാദു സ്വിബ് യാന്‍. അന്‍പതാം വാര്‍ഷിക സമ്മേളനത്തില്‍ സുന്നി സുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തി. ധാര്‍മിക ബോധമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ ദീനീ സ്ഥാപന ങ്ങള്‍ക്ക് മാത്രമേ സാധിക്കുകയുള്ളു. നാട്ടില്‍ വളര്‍ന്ന് കൊണ്ടിരി ക്കുന്ന തീവ്രവാദ ഭീകരവാദ ചിന്താഗതികളെ ഉന്‍മൂലനം ചെയ്യാനും രാജ്യത്തിന്റെ പുരോഗതിക്കാവശ്യമായ സാഹോദര്യത്തിന്റെ സന്ദേശം കൈമാറാനും മതബോധമുള്ള ഒരു തലമുറക്ക് മാത്രമേ കഴിയൂ. ഈ ദൗത്യം ഇന്ന് നിര്‍വ്വഹിച്ച് കൊണ്ടിരിക്കുന്ന കേന്ദ്ര ങ്ങളാണ് മദ്‌റസകള്‍ എന്നും അദ്ധേഹം സൂചിപ്പിച്ചു. അന്‍പതാം വാഷിക സപ്ലിമെന്റ് പ്രകാശനം നടന്നു.കഴിഞ്ഞ പൊതു പരീക്ഷ യില്‍ ടോപ്പ് പ്ലസ് നേടിയ വിദ്യാര്‍ത്ഥിനികളെയും സ്ഥാപനത്തിലെ മുന്‍ കാല ഉസ്താദുമാരെയും ആദരിച്ചു. മദ്‌റസാ വിദ്യാര്‍ത്ഥികളു ടേയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടേയും വിവിധ കലാപരിപാടികള്‍ നടന്നു. യോഗം സ്വദര്‍ മുഅല്ലിം കബീര്‍ അന്‍വരി നാട്ടുകല്‍ ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് മലയില്‍ ബാപ്പു ഹാജി അദ്ധ്യക്ഷനായി. ശൈഖുനാ ടി.പി.ഹംസ മുസ്ലിയാര്‍, ഹൈദ്രസ്സ് മുസ് ലിയാര്‍, സി.എം അലി മൗലവി, ത്വയ്യിബ് ഫൈസി ആലൂര്‍,സി.പി അലവി മാസ്റ്റര്‍, എം.എസ്.അലവി സാഹിബ്, കെ.ടി ജലീല്‍ മാസ്റ്റര്‍,വീരാപ്പു ഹാജി, മയമി ഹാജി, ഹംസ കുട്ടി ഹാജി, ഹനീഫ മാസ്റ്റര്‍, മായീന്‍ മാസ്റ്റര്‍, എം.പി ഹംസപ്പ, യു.പി.ബഷീര്‍ ബാഖവി, ടി.പി. കാസിം, മൊയ്തി കുറ്റിക്കാടന്‍, ശു അയ്ബ്.പി, പാറ കല്ലി മമ്മുണ്ണി, ടി.പി ഹംസ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.ഇന്ന് വൈകുന്നേരം മജ്‌ലിസുന്നൂര്‍ ആത്മീയ സംഗമത്തിന് സയ്യിദ് സ്വഫിയുള്ള തങ്ങള്‍ ജമലുല്ലൈലി കാസര്‍ഗോഡ് നേതൃത്വം നല്‍കി. ശരീഫ് റഹ്മാനി നാട്ടുകല്‍ മുഖ്യ പ്രഭാഷണം നടത്തി.