പാലക്കാട്:ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി വരാനിരിക്കുന്ന സാഹചര്യത്തില്‍ പ്രകോപന പരമായ ആഹ്ലാദ പ്രകടനങ്ങളും പ്രതിഷേധ പ്രകടനങ്ങളും നടത്തരുതെന്നും എല്ലാ രാഷ്ട്രീയ- മത സംഘടനകളും വിധി മാനിച്ച് സംയമനം പാലിക്കണമെന്നും സാമുദായിക ഐക്യം വ്രണപ്പെടുത്തുന്ന തരത്തിലും ജനങ്ങളുടെ സമാധാനം ജീവിതം തകര്‍ക്കുന്ന തരത്തിലുമുള്ള പ്രതികരണങ്ങള്‍ പാടില്ലെന്നും ജില്ലാ കലക്ടര്‍ ഡി. ബാലമുരളി ചേബറില്‍ ചേര്‍ന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടി – ബഹുജന സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ അറിയിച്ചു.ജില്ലയിലെ നിലവിലുള്ള ക്രമസമാധാനം വിലയിരു ത്തുന്നതിനും ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീകോടതി വിധി വരാനിരിക്കുന്ന സാഹചര്യം കണക്കിലെ ടുത്താണ് യോഗം ചേര്‍ന്നത്. വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് തുടങ്ങിയ നവമാധ്യമങ്ങളിലൂടെ പ്രകോപനപരമായ സന്ദേശം പ്രചരിപ്പിക്കു ന്നതില്‍ സമൂഹത്തിലെ എല്ലാ മേഖലകളിലുള്ളവരും പൊതുജന ങ്ങളും വിട്ടുനില്‍ക്കണമെന്നും ജില്ലാ കളക്ടര്‍ യോഗത്തില്‍ അറി യിച്ചു. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം, സമാധാന ജീവിതത്തിന് തടസം വരാതിരിക്കുന്നതിനുള്ള നടപടികള്‍ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു. ക്രമസമാധാനം ഉറപ്പ് വരുത്തുന്നതിന് രാഷ്ട്രീയ-മത സംഘടനാ നേതാക്കന്മാര്‍ നേതൃത്വം നല്‍കണമെന്നും യോഗത്തില്‍ നിര്‍ദ്ദേശമുണ്ടായി . എ.ഡി. എം ടി.വിജയന്‍, അസിസ്റ്റന്റ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണ, പാലക്കാട് ഡി.വൈ.എസ്.പി, സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി എന്നിവര്‍ പങ്കെടുത്തു .