മണ്ണാര്‍ക്കാട്: അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോട നുബ ന്ധിച്ച് മണ്ണാര്‍ക്കാട് സര്‍ക്കിള്‍ സഹകരണ യൂണിയന്റെ നേതൃത്വ ത്തില്‍ നവംബര്‍ 16 മുതല്‍ 20 വരെ മണ്ണാര്‍ക്കാട് താലൂക്കില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.16ന് രാവിലെ 10 മണിക്ക് ഷോളയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ കോട്ടത്തറ ആരോഗ്യമാത ഹൈസ്‌കൂളില്‍ ഹൈസ്‌കൂള്‍,ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി സഹകരണ മേഖലയും ഗ്രാമീണ സമ്പദ് വ്യവസ്ഥയും എന്ന വിഷയത്തില്‍ സഹകരണ ക്വിസ് നടക്കും. 17ന് രാവിലെ 9 മണിക്ക് സംഘം ഭരണസമിതി അംഗങ്ങളും ജീവനക്കാരും അണിനിരക്കുന്ന സൗഹൃദ ഫുട്‌ബോള്‍ മത്സരം പെരിമ്പടാരി ക്ലബ്ബ് അരീനയില്‍ നടക്കും. 11 മണിക്ക് അട്ടപ്പാടി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഗൂളിക്കടവ് വിപി ഓഡിറ്റോറിയത്തില്‍ സഹകാരികള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തല്‍ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ സംസ്ഥാന സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് പിഎ ഉമ്മര്‍ വിഷയാവതരണം നടത്തും. 18ന് ഉച്ചയക്ക് 2.30ന് മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ സഹകരണ പ്രസ്ഥാനത്തിലൂടെ സര്‍ക്കാരിന്റെ പുതിയ സംരഭങ്ങള്‍ സാക്ഷാത്കരിക്കല്‍ എന്ന വിഷയത്തില്‍ താലൂക്ക് തല സെമിനാര്‍ നടക്കും. ഇടുക്കി ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ എആര്‍ രാജേഷ് വിഷയാ വതരണം നടത്തും. 19ന് കരിമ്പ എച്ച്‌ഐഎസ് ഹാളില്‍ യുവാക്കള്‍ സ്ത്രീകള്‍,ദുര്‍ബല വിഭാഗങ്ങള്‍ എന്നിവര്‍ക്കായുള്ള സഹകരണ സ്ഥാപനങ്ങള്‍ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ മണ്ണാര്‍ക്കാട് റൂറല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി എം പുരുഷോത്തമന്‍ വിഷയാവതരണം നടത്തും. 20ന് സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരും സഹകാരികളും അണിനിരക്കുന്ന വര്‍ണ്ണശബളമായ ഘോഷയാത്രയോടെ താലൂക്ക് തല വാരാഘോഷത്തിന് സമാപനമാകും. മണ്ണാര്‍ക്കാട് റൂറല്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നടക്കുന്ന സമാപന സമ്മേളനം മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒപി ഷെരീഫ് ഉദ്ഘാടനം ചെയ്യും. മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച സംഘങ്ങള്‍ക്കും മത്സരവിജയികളായ വിദ്യാര്‍ഥികള്‍ക്കുമുള്ള സമ്മാനം വിതരണം ചെയ്യും. സിനിമ സീരിയല്‍ താരം ജയരാജ് വാര്യരുടെ കാരിക്കേച്ച റുമുണ്ടാകും.പാലക്കാട് ജില്ല സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ ജില്‍സ് മോന്‍ അധ്യക്ഷത വഹിക്കും. സ്വാഗത സംഘം ചെയര്‍മാന്‍ എം പുരുഷോത്തമന്‍ സ്വാഗതവും കണ്‍വീനര്‍ കെജി സാബു നന്ദിയും പറയും.