കോട്ടോപ്പാടം : പ്രവാചക സ്മരണയില്‍ കോട്ടോപ്പാടത്ത് നബിദിനം വിപുലമായിആഘോഷിച്ചു.പുലര്‍ച്ചെ നാലിന് കോട്ടോപ്പാടത്തെയും പരിസരങ്ങളിലെയും പള്ളികളില്‍ മൗലിദ് പാരായണം നടന്നു. നൂറു കണക്കിന് ആളുകളാണ് പ്രവാചകനോട് സ്‌നേഹം പ്രകടിപ്പിച്ച് ഓരോ പള്ളികളിലേക്കും ഒഴുകിയെത്തിയത്. വീടുകളില്‍ നിന്ന് പ്രഭാത ഭക്ഷണം തയ്യാര്‍ ചെയ്ത് പള്ളികളിലേക്ക് കൊടുത്തയച്ച് സ്ത്രീകളും സന്തോഷത്തില്‍ പങ്കു ചേര്‍ന്നു. രാവിലെയും വൈകീ ട്ടുമായി നബിദിന റാലികള്‍ സജീവമായി. കോട്ടോപ്പാടത്ത് നടന്ന നബിദിന റാലിയില്‍ ഇശാഅത്തുസ്സുന്നഃ ദര്‍സ് വിദ്യാര്‍ത്ഥികളും നുസ്രത്തുല്‍ ഇസ്ലാം മദ്രസാ വിദ്യാര്‍ത്ഥികളും ഉസ്താദുമാരും കമ്മറ്റി ഭാരവാഹികളും പങ്കെടുത്തു. ഉസ്താദ് സൈനുദ്ദീന്‍ കാമില്‍ സഖാ ഫിയുടെ പ്രാര്‍ത്ഥനയോടെ റാലിക്ക് തുടക്കമായി. സ്വദര്‍ മുഅല്ലിം ഹംസത്ത് മുസ്ലിയാര്‍, മുത്തവല്ലി ഉണ്ണീന്‍ കുട്ടി ഹാജി, പി.സൈനു ദ്ദീന്‍ ഹാജി, പി.പി ഹംസ ഹാജി, ഒ.റശീദ്, ഒ.നാസര്‍, എന്‍.പി ശറഫുദ്ധീന്‍ ഹാജി തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുത്തു. വിവിധ കേന്ദ്രങ്ങളില്‍ വിപുലമായ സ്വീകരണങ്ങള്‍ നടന്നു. റാലിയുടെ സമാപനത്തില്‍ ആയിരത്തോളം പേര്‍ക്കുള്ള ഭക്ഷണ വിതരണവും ഉണ്ടായി.വൈകീട്ട് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!