അലനല്ലൂര്‍: സര്‍വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച കാര്‍ ഷിക സേവന കേന്ദ്രം അഗ്രിഫാം പികെ ശശി എംഎല്‍എ ഉദ്ഘാ ടനം ചെയ്തു.അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ കെ രജി അധ്യക്ഷയായി.ബാങ്ക് സെക്രട്ടറി പി ശ്രീനിവാസന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ചടങ്ങില്‍ പഞ്ചായത്തിലെ മുഴുവന്‍ നെല്‍കര്‍ഷ കരെയും പൊന്നാടയണിയിച്ച് ആദരിച്ചു.പി ഹരിപ്രസാദ്,കെജി സാബു,ടിവി സെബാസ്റ്റ്യന്‍,പി രാധ,പി മുസ്തഫ,പി രാധാകൃഷ്ണന്‍,എം മെഹര്‍ബാന്‍,എം ജയകൃഷ്ണന്‍,ടി ടോമി തോമസ്,പി ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.ബാങ്ക് പ്രസിഡന്റ് കെ അബൂബക്കര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് പിപികെ അബ്ദുറഹ്മന്‍ നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തിനെത്തിയ കര്‍ഷകര്‍ക്ക് ടിഷ്യു കള്‍ച്ചര്‍ വാഴത്തൈ,ജൈവ പച്ചക്കറി കിറ്റ് എന്നിവ സൗജന്യമായി നല്‍കി. കൃഷി വകുപ്പിന്റെ സഹകരണത്തോടെ കര്‍ക്കിടാംകുന്ന് ആലു ങ്ങല്‍ സെന്ററിലാണ് അഗ്രിഫാം തുറന്നത്.അഗ്രിഫാമില്‍ ഉന്നത ഗുണനിലാവരമുള്ളതും ഉയര്‍ന്ന പ്രതിരോധ ശേഷിയുളളതു മായ നല്ലയിനം വിത്തുകളുടെ മികച്ച ശേഖരമുണ്ട്.പ്രവര്‍ത്തനം തുടങ്ങി ചുരുങ്ങിയ കാലത്തിനുള്ളില്‍ കാര്‍ഷിക രംഗത്ത് ഉല്‍പ്പാദന വര്‍ധനക്ക് ഉതകുന്ന പരിപാടികള്‍ ഏറ്റെടുക്കാന്‍ കര്‍ഷക സേവന കേന്ദ്രത്തിന് കഴിഞ്ഞിട്ടുണ്ട്.വിഷുവിന് വിഷരഹിത പച്ചക്കറി, ഓണത്തിന് ലക്ഷണമൊത്ത വാഴക്കുല,എല്ലാ വീട്ടിലും ജൈവ പച്ചക്കറി കൃഷി, സ്‌കൂള്‍ മുറ്റത്തൊരു ജൈവ പച്ചക്കറി തോട്ടം, ഗുണമേന്‍മയുള്ള വിത്തുല്‍പ്പാദനം നഴ്‌സറി തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ വിജയമായിരുന്നു.