കോട്ടോപ്പാടം:നാടോടി നൃത്തത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി കലോത്സവ നഗരിയില്‍ താരത്തിളക്കമായി ബാലതാരം ആര്‍. കെ.ജാനകി.ഭീമനാട് ഗവ യുപി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനി യാണ് ജാനകി. ഷെയ്ന്‍ നിഗവും നിമിഷ സജയനും പ്രധാന വേഷ ങ്ങളിലെത്തിയ രാജീവ് രവിയുടെ ഈട എന്ന ചിത്രത്തിലൂടെയാണ് കോഴിക്കോട് ബാലുശ്ശേരി സ്വദേശിനിയായ ജാനകി കലാലോക ത്തേക്ക് ചുവട് വെച്ചത്.വിദ്യാഭ്യാസ വകുപ്പിന്റെ പരസ്യ ചിത്ര ത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം അഭിനയിച്ചു. കണ്ണൂര്‍ വിമാനത്താവളത്തിന്റെ പരസ്യ ചിത്രത്തിലും ജാനകി അഭിനയിച്ചിട്ടുണ്ട്.പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ആര്‍കെ ജയപ്രകാശിന്റേയും ഭീമനാട് ഗവ യുപി സ്‌കൂള്‍ അധ്യാപിക രസ്‌നയുടേയും മകളാണ് ജാനകി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!