എടത്തനാട്ടുകര : യുവതയില്‍ സാമൂഹിക പ്രതിബദ്ധത വളര്‍ത്തുക എന്ന ലക്ഷ്യവുമായി എം ഇ എസ് കെ എസ് എച്ച് എം ട്രൈനിങ് കോളേജിലെ ഒന്നാം വര്‍ഷ ബി എഡ് വിദ്യാര്‍ത്ഥികള്‍ കോളേജ് യൂണിയന്റെ നേതൃത്വത്തില്‍ കോട്ടപ്പള്ള ജംഗ്ഷനില്‍ പ്രതിഷേധ റാലിയും തെരുവു നാടകവും സംഘടിപ്പിച്ചു. സമൂഹത്തില്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്ന സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമ ങ്ങള്‍ക്കെതിരെ നീതിന്യായ വ്യവസ്ഥ കൂടുതല്‍ ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തു ന്നതായിരുന്നു മുഖ്യപ്രമേയം. ഈ സന്ദേശം കൂടുതല്‍ വ്യക്തികളില്‍ എത്തിക്കുന്നതിനായി റാലിയും നോട്ടീസ് വിതരണവും നടത്തി. കോളേജ് പ്രിന്‍സിപ്പള്‍ പി. അര്‍.സ്മിത ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ആഷിഖ് അധ്യക്ഷത വഹിച്ചു. കോളേജ് അധ്യാപകരായ സക്കീര്‍ ഹുസൈന്‍ മാസ്റ്റര്‍, സജ്‌ന ടീച്ചര്‍ കോളേജ് യൂണിയന്‍ അംഗങ്ങളായ നിസാം, വൃന്ദ, റോഷ്‌ന, ഷെഫീഖ്, ഷഹന, ലമി എന്നിവര്‍ നേതൃത്വം നല്‍കി.