തച്ചമ്പാറ: തച്ചമ്പാറയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ശക്ത മാക്കാന്‍ തീരുമാനിച്ചതായി പഞ്ചായത്ത് സെക്രട്ടറി ഗിരി പ്രസാദ്, സെക്ടര്‍ മജിസ്‌ട്രേറ്റ് ഷഫീഖ് റഹ്മാന്‍ എന്നിവര്‍ അറിയിച്ചു.ശനിയാഴ്ച മുതല്‍ നിയമം ലംഘിക്കുന്നവര്‍ക്ക് പിഴ നല്‍കും. വ്യാപാരസ്ഥാപന ങ്ങള്‍ നിയമം ലംഘിച്ചാല്‍ 10, 000 രൂപയും മാസ്‌ക് ധരിക്കാത്തവര്‍ ക്ക് 200 രൂപയും പിഴ ചുമത്തും.

തച്ചമ്പാറ പഞ്ചായത്തില്‍ സ്ഥിതി അതി ഗുരുതരമാവുകയാണ്. പതി നൊന്നാം വാര്‍ഡില്‍ ഒരു വീട്ടില്‍ നടന്ന വിവാഹ സല്‍ക്കാരവു മായി ബന്ധപ്പെട്ട് വരനും വധുവിനും രോഗം റിപ്പോര്‍ട്ട് ചെയ്തു. അഞ്ചോളം പേര്‍ക്ക് പനിയുണ്ട്. ഇവര്‍ക്ക് പരിശോധന നടത്തും. ചടങ്ങില്‍ പങ്കെടുത്ത എല്ലാവരോടും നിരീക്ഷണത്തിലി രിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലംഘിക്കുന്നവരുടെ പേരില്‍ കേസെടുക്കും. ബേക്കറികളിലും ഹോട്ടലുകളിലും ഡിസ്‌പോസിബിള്‍ ഗ്ലാസില്‍ മാത്രമേ ചായ കൊടുക്കാന്‍ പാടുള്ളൂ. പലഹാരങ്ങളും ഭക്ഷ്യവസ്തു ക്കളും നേരിട്ട് കയ്യില്‍ എടുത്തു കൊടുക്കാന്‍ പാടില്ല.ഒരേ സമയം അഞ്ചു പേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ല.
നിയമ ലംഘനം കണ്ടാല്‍ ഫോട്ടോയെടുത്ത് പഞ്ചായത്ത് സെക്ര ട്ടറിക്കോ സെക്ടര്‍ മജിസ്‌ട്രേറ്റിനോ അയച്ചുകൊടുത്താല്‍ നിയമ ലംഘനം നടത്തിയവരുടെ പേരില്‍ കേസെടുക്കും.

ഇതുസംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നടത്താന്‍ രാഷ്ട്രീയ – സന്നദ്ധ സംഘടനകള്‍ക്കും കുടുംബശ്രീ അംഗങ്ങള്‍ ക്കും പരിശീലനം നല്‍കി.ശനിയാഴ്ച തച്ചമ്പാറ ടൗണില്‍ ബോധവ ല്‍ക്കരണം നടത്തുവാന്‍ പഞ്ചായത്ത് സെക്രട്ടറി വിളിച്ചു ചേര്‍ത്ത സന്നദ്ധ സംഘടനയായ ടീം തച്ചമ്പാറ ഭാരവാഹികളുടെ യോഗത്തി ല്‍ തീരുമാനിച്ചു. നിയമലംഘനം അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാ നും തീരുമാനിച്ചു.പഞ്ചായത്ത് സെക്രട്ടറി ഗിരി പ്രസാദ് അധ്യക്ഷത വഹിച്ചു. സെക്ടര്‍ മജിസ്‌ട്രേറ്റ് ഷഫീഖ് റഹ്മാന്‍ ക്ലാസെടുത്തു. ഹരി ദാസന്‍ മാസ്റ്റര്‍, ഉബൈദുള്ള എടായ്ക്കല്‍, വിനോദ്, ഷംസുദ്ദീന്‍ തേക്കത്ത് , രതീഷ് വിസ്മയ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!