മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 6,303 പേര്‍. ഇവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം ആലപ്പുഴ, വയനാട് ജില്ലകളിലും അഞ്ച് പേര്‍ കണ്ണൂര്‍, 32 പേര്‍ തൃശ്ശൂര്‍, 20 പേര്‍ കോഴിക്കോട്, 38 പേര്‍ എറണാകുളം, 94 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.ഇന്ന് ജില്ലയില്‍ 327 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടാ യ 315 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 141 പേര്‍, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന ഏഴ് പേര്‍, ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ എന്നിവര്‍ ഉള്‍പ്പെടും. 327 പേര്‍ക്ക് രോഗമു ക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.ഇന്ന് 82 പേരെ ആശുപത്രി യില്‍ പ്രവേശിപ്പിച്ചു.ഇതുവരെ 83260 സാമ്പിളുകള്‍ പരിശോധന യ്ക്കായി അയച്ചതില്‍ 80688 പരിശോധനാ ഫലങ്ങളാണ് ലഭ്യമായി. ഇന്ന് 495 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 375 സാ മ്പിളുകള്‍ അയച്ചു. 28818 പേര്‍ക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 22188 പേര്‍ രോഗമുക്തി നേടി. ഇനി 1456 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.ഇതുവരെ 179286 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 939 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. ജില്ലയില്‍ 14586 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് സ്വദേശികൾ – 43 പേർ
പുതുപ്പരിയാരം സ്വദേശികൾ – 28 പേർ
ഒറ്റപ്പാലം സ്വദേശികൾ- 21 പേർ
ചെർപ്പുളശ്ശേരി സ്വദേശികൾ- 20 പേർ
ഷൊർണ്ണൂർ സ്വദേശികൾ – 17 പേർ
പുതുക്കോട് സ്വദേശികൾ- 15 പേർ
കണ്ണമ്പ്ര സ്വദേശികൾ- 13 പേർ
അകത്തേത്തറ, അനങ്ങനടി സ്വദേശികൾ- 12 പേർ വീതം
അലനല്ലൂർ, കോങ്ങാട്, നെന്മാറ സ്വദേശികൾ – 11 പേർ വീതം
മാത്തൂർ, ആലത്തൂർ സ്വദേശികൾ- 10 പേർ വീതം
കേരളശ്ശേരി, കൊപ്പം സ്വദേശികൾ – 9 പേർ വീതം
വാണിയംകുളം, പൊൽപ്പുള്ളി സ്വദേശികൾ – 8 പേർ വീതം
പെരിങ്ങോട്ടുകുറുശ്ശി, പട്ടഞ്ചേരി, കൊടുമ്പ്, അയിലൂർ സ്വദേശികൾ- 7 പേർ വീതം
പറളി, മണ്ണാർക്കാട് സ്വദേശികൾ – 6 പേർ വീതം
കാരാകുറുശ്ശി, പിരായിരി, അമ്പലപ്പാറ, മരുത റോഡ്, അഗളി, പട്ടാമ്പി, കൊടുവായൂർ, എലപ്പുള്ളി, വണ്ടാഴി, മുണ്ടൂർ, കുഴൽമന്ദം, മലമ്പുഴ സ്വദേശികൾ – 5 പേർ വീതം
പല്ലശ്ശന, കടമ്പഴിപ്പുറം, വിളയൂർ, കപ്പൂർ, മുതുതല, ഓങ്ങല്ലൂർ സ്വദേശികൾ- 4 പേർ വീതം
തേങ്കുറുശ്ശി, കൊല്ലങ്കോട്, ചിറ്റൂർ – തത്തമംഗലം, മുതലമട, നാഗലശ്ശേരി, കിഴക്കഞ്ചേരി, വല്ലപ്പുഴ, കുമരംപുത്തൂർ, പരുതൂർ സ്വദേശികൾ – 3 പേർ വീതം
കുലുക്കല്ലൂർ, തിരുവേഗപ്പുറ, കോട്ടോപ്പാടം, എലവഞ്ചേരി, വടക്കഞ്ചേരി, കണ്ണാടി, പുതുശ്ശേരി, കുത്തന്നൂർ, ആനക്കര, കാവശ്ശേരി, തൃത്താല, ചാലിശ്ശേരി, മേലാർകോട്, കാഞ്ഞിരപ്പുഴ, കരിമ്പുഴ, കോട്ടായി, എരിമയൂർ സ്വദേശികൾ – 2 പേർ വീതം
ശ്രീകൃഷ്ണപുരം, കരിമ്പ, വെള്ളിനേഴി, തിരുമിറ്റക്കോട്, കൊഴിഞ്ഞാമ്പാറ, ലക്കിടി – പേരൂർ, തച്ചമ്പാറ, നെല്ലിയാമ്പതി, പുതുനഗരം, വടകരപ്പതി, പട്ടിത്തറ സ്വദേശികൾ – ഒരാൾ വീതം
ജില്ലയിൽ ഇന്ന് രജിസ്റ്റർ ചെയ്തത് 2 കേസ്
കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ജില്ലയിൽ ഇന്ന് ( നവംബർ 6) വൈകിട്ട് 6.30 വരെ പോലീസ് നടത്തിയ പരിശോധനയിൽ 2 കേസ് രജിസ്റ്റർ ചെയ്തതായി സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി എം. കൃഷ്ണൻ അറിയിച്ചു. 5 പേരെ അറസ്റ്റ് ചെയ്തു.
മാസ്ക് ധരിക്കാത്ത 217 പേർക്കെതിരെ കേസ്
മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 217 പേർക്കെതിരെ പോലീസ് കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി കോടതിയിൽ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ടയച്ചു.