മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ ഗവണ്‍മെന്റ്, എയ്ഡഡ് കോളേജുകളി ല്‍ സര്‍ക്കാര്‍ പുതിയ കോഴ്സുകള്‍ അനുവദിച്ചപ്പോള്‍ മണ്ണാര്‍ക്കാട് എം. ഇ.എസ് കല്ലടി കോളേജിന് രണ്ട് ന്യൂജെനറേഷന്‍ എയ്ഡഡ് കോ ഴ്സുകള്‍ ലഭിച്ചതായി കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി വാര്‍ത്താ സമ്മേ ളനത്തില്‍ അറിയിച്ചു.ഫൈവ് ഇയര്‍ ഇന്റ്‌റഗ്രേറ്റഡ് ക്ലിനിക്കല്‍ സൈക്കോളജി, എം.എസ്.സി ഫോറന്‍സിക് സയന്‍സ് എന്നീ കോഴ്സു കളാണ് കല്ലടി കോളേജിന് അനുവദിച്ചത്.
വിദേശ സര്‍വ്വകലാശാലകളില്‍ മാത്രം ലഭ്യമായിരുന്ന കോഴ്സുകളാ ണ് പുതുതായി അനുവദിച്ച കോഴ്സുകളിലധികവും. നാക്ക് അക്രഡി റ്റേഷനിലെ ഗ്രേഡും പ്രദേശിക പരിഗണനകളും മാനദണ്ഡമാക്കി യാണ് സര്‍ക്കാര്‍ പുതിയ കോഴ്സുകള്‍ അനുവദിച്ചിരിക്കുന്നത്. സം സ്ഥാനത്തെ ഭൂരിഭാഗം കോളേജുകളിലും ഓരോ കോഴ്സുകളാണ് അനുവദിച്ചത്.നാക്ക് അക്രഡിറ്റേഷനില്‍ ഉന്നത ഗ്രേഡ് ലഭിച്ച കോ ളേജുകള്‍ക്ക് രണ്ട് കോഴ്സുകള്‍ അനുവദിച്ചു.കഴിഞ്ഞ അധ്യായന വര്‍ഷം തന്നെ നാക്ക് എ പ്ളസ് ലഭിച്ചതിനാലാണ് കല്ലടി കോളേജി നും രണ്ട് കോഴ്സുകള്‍ ലഭിച്ചത്.പുതിയ കോഴ്സുകളില്‍ ഈ അധ്യയന വര്‍ഷം തന്നെ ക്ലാസുകള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. യൂണിവേഴ്സിറ്റിയുടെ അഫിലിയേഷന്‍ അനുമതി ലഭിക്കുന്നതോടെ പ്രവേശന നടപടികള്‍ ആരംഭിക്കും. ഇതോടൊപ്പം യു.ജി.സി പുതുതായി ആരംഭിച്ച ബി.വോക് കോഴ്സുകളില്‍ നാലു കോഴ്സുകള്‍ക്കും കല്ലടി കോളേജിന് അനുമതി ലഭിച്ചിട്ടുണ്ടെന്നും മാനേജ്‌മെന്റ് കമ്മിറ്റി അറിയിച്ചു.
ഡയറി സയന്‍സ് ആന്‍ഡ് ടെക്നോളജി, ടൂറിസം ആന്‍ഡ് ഹോസ്പിറ്റാ ലിറ്റി, ഡാറ്റാ സയന്‍സ് ആന്‍ഡ് അനലിറ്റിക്സ്, ഫുഡ് ആന്‍ഡ് ന്യൂട്രീ ഷ്യന്‍ എന്നീ കോഴ്സുകളാണ് കല്ലടി കോളേജില്‍ അനുവദിച്ചത്. യൂണിവേഴ്സിറ്റി അഫിലിയേഷന്‍ ലഭിക്കുന്നതോടെ ഇവയിലും ഈ അധ്യായന വര്‍ഷം തന്നെ ക്ളാസുകള്‍ ആരംഭിക്കുമെന്ന്
കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ കെ. സി. കെ. സയ്യിദ് അലി,ട്രഷറര്‍ സി.പി.ഷിഹാബ്,പ്രിന്‍സിപ്പല്‍ ഡോ.കെ ടി ജലീ ല്‍,ഐ.ക്യു.എ.സി. കോ ഓര്‍ഡിനേറ്റര്‍ ഡോ.വി.എ ഹസീന,പബ്ലിക് റിലേഷന്‍ ഓഫീസര്‍ ഡോ.ടി.സൈനുല്‍ ആബിദ് എന്നിവര്‍ അറിയിച്ചു.