കോട്ടോപ്പാടം: പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രി യേഷന്‍ സെന്റര്‍ ആഭിമുഖ്യത്തില്‍ വയോജന ദിനം ആചരിച്ചു .ലൈബ്രറിയുടെ ആദ്യകാല പ്രവര്‍ത്തകനായ കല്യാട്ടില്‍ കുമാരനെ വീട്ടില്‍ ചെന്ന് ആദരിച്ച് ലൈബ്രറി പ്രസിഡന്റ് സി.മൊയ്തീന്‍ കുട്ടിയും സെക്രട്ടറി എം.ചന്ദ്രദാസനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

ലൈബ്രറി പ്രവര്‍ത്തന മേഖലയിലെ അയിനെല്ലി മുഹമ്മദ് എന്ന വാപ്പുവിനെയും കുളര്‍മുണ്ട സരോജിനിയെയും വീട്ടിലെത്തി ഷാളണിയിച്ച് ആദരിച്ചു. ലൈബ്രറി വൈസ് പ്രസിഡന്റ് കെ.രാമ കൃഷ്ണന്‍,ഭരണസമിതി അംഗങ്ങളായ ഹരിദാസ്. കെ,ശങ്കര നാരായ ണന്‍.സി എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!