കോട്ടോപ്പാടം: പഞ്ചായത്തിലെ അമ്പാഴക്കോട് ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥി രീകരിച്ചു.രണ്ടുദിവസം മുമ്പ് ഒരാള്‍ക്ക് ഉറവിടം അറിയാത്ത സമ്പ ര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാന ത്തി ലാണ് കോട്ടോപ്പാടം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വ ത്തില്‍ അമ്പാഴക്കോട് മുനവ്വിറുല്‍ ഇസ്ലാം മദ്രസയില്‍ വെച്ച് ആന്റി ജന്‍ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചത്. കോവിഡ് പോസറ്റീവായ വ്യക്തിയുമായി നേരിട്ടു സമ്പര്‍ക്കം ഉണ്ടായവരുള്‍പ്പെടെ അമ്പതോ ളം പേരെയാണ് പരിശോധിച്ചത്.ഇതില്‍അമ്പാഴക്കോട് സ്വദേശിക ളായ രണ്ട് പേരുടെ ഫലമാണ് പോസിറ്റീവായത്.ആരും ആശങ്കപ്പെ ടേണ്ടതില്ലെന്നും ജാഗ്രതയും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുക യുമാണ് വേണ്ടതെന്നും ഗ്രാമപഞ്ചായത്ത് അംഗം ഗഫൂര്‍ കോല്‍കള ത്തില്‍ അറിയിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ടും അല്ലാതെയും സമ്പര്‍ക്കമുണ്ടായവര്‍ നിര്‍ബന്ധമായും സ്വമേധയാ കോറന്റൈനില്‍ ഇരിക്കണമെന്നും കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.ക്യാമ്പിന് ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍, മെഡിക്കല്‍ ഓഫീ സര്‍ ഡോ.കല്ലടി അബ്ദു, ജെ.എച്ച്.ഐ മാരായ സുരേഷ് ജോര്‍ജ് , വിനോദ് കുമാര്‍, പൊതുപ്രവര്‍ത്തകന്‍ കിളയില്‍ ഹംസ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!