മണ്ണാര്‍ക്കാട്:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡ ലം കമ്മിറ്റി യോഗം ഓണ്‍ലൈനില്‍ ചേര്‍ന്നു.മണ്ഡലം പ്രസിഡന്റ് രമേഷ് പൂര്‍ണ്ണിമ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ നേതാക്ക ളായ ലിയാക്കത്തലി, ബാസിത്ത് മുസ് ലിം എന്നിവര്‍ മുഖ്യ പ്രഭാഷ ണം നടത്തി.ചില ഭാഗങ്ങളില്‍ കോവിഡ് സ്ഥിരീകരിക്കുമ്പോള്‍ വ്യാപാരികള്‍ മാത്രം കടകള്‍ അടച്ചിടണമെന്ന് പറയുന്നതില്‍ അശാസ്ത്രീയത ഉണ്ടെന്ന് യോഗം വിലയിരുത്തി. വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടുമ്പോള്‍ ജീവനക്കാരടക്കം അനവധിപേര്‍ പട്ടിണിയിലാകുന്നു.ഇക്കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളെ പോലെ കേരളത്തിലും മാറ്റം വരുത്തണം.ഈ വിഷയങ്ങളില്‍ യോഗം പ്രമേയം പാസാക്കി.ഷമീം കരുവള്ളി, മുഫിന ഏനു, ഷമീര്‍ എന്നിവര്‍ സംസാരിച്ചു.