മണ്ണാര്‍ക്കാട്:ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മേഖലയിലെ ബിരുദ ധാരികളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും വിദ്യാര്‍ത്ഥിക ളുടെ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള വിഭവങ്ങള്‍ ഒരുക്കുന്നതിനുമായുളള കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍ഫര്‍ മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി അക്കാദമിയുടെ പ്രീമിയം അംഗത്വം മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളേജിന് ലഭിച്ചതായി കോളേജ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഐ.സി.ടി അക്കാദമി കേരളത്തിലെ തെരഞ്ഞെടുത്ത എഞ്ചിനീയറിംഗ്-സയന്‍സ്-മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍ക്കാണ് അതാത് വര്‍ഷങ്ങളില്‍ അവരുടെ പ്രീമിയം അംഗത്വം നല്‍കുന്നത്.
ഇതാദ്യമായാണ് പാലക്കാട് ജില്ലയിലെ ഒരു ആര്‍ട്‌സ് ആന്‍ഡ് സയന്‍ സ് കോളേജിന് ഐ.സി.ടി.എ.കെ പ്രീമിയം അംഗത്വം ലഭിക്കുന്നത്. നിലവില്‍ ജില്ലയിലെ ഒരു സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജിനും ഒരു മാനേജ്‌മെന്റ് സ്ഥാപനത്തിനും മാത്രമാണ് ഇത് ലഭിച്ചിട്ടുള ളത്.ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച തൊഴില്‍ ലഭിക്കുന്നതി നാവശ്യമായ പരിശീലനങ്ങള്‍ ലഭിക്കും.കോളേജിന്ഐ .സി.ടി. അക്കാദമി പരിപാടികള്‍ക്ക് ആതിഥേയത്വം വഹിക്കുവാനും കഴിയും.ഇതിന്റെ ഭാഗമായി നൂതന കോഴ്‌സുകളായ റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍, മെഷീന്‍ ലേണിംഗ് ആന്‍ഡ് ആര്‍ട്ടിഫിഷ്യ ല്‍ ഇന്റ്റലിജന്റ്റ്‌സ്, ഫുള്‍ സ്റ്റാക്ക് ഡവലപ്‌മെന്റ് പ്രോഗ്രാം, ഡാറ്റാ സയന്‍സ് ആന്റ് അനലറ്റിക്ക്‌സ് പ്രോഗ്രാം, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, എന്നിവയില്‍ ഹ്രസ്വ കോഴ്‌സുകള്‍ പഠിക്കുവാനുളള അവസരം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും.
ഇതോടനുബന്ധിച്ചുളള ‘ബികം ജോബ് റെഡി ഫോര്‍ ഡവലപ്പര്‍’ എന്ന പ്രോഗ്രാമിന്റെ ക്‌ളാസുകള്‍ ഓഗസ്റ്റ് രണ്ടാം വാരത്തില്‍ ആരംഭിക്കുമെന്നും കോളേജില്‍ നിലവിലുള്ള ഡിഗ്രി കോഴ്‌സു കളായ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.സി.എ, ബി.കോം സി.എ എന്നിവയില്‍ ചേരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐ.സി.ടി അക്കാദമി കോഴ്‌സുകള്‍ ഏറെ ഉപയോഗപ്രദമാകുമെന്നും കല്ലടി കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി ട്രഷറര്‍ സി.പി.ഷിഹാബ്, പ്രിന്‍സി പ്പല്‍ ഡോ.ടി.കെ ജലീല്‍, പി.ടി.എ വൈസ് പ്രസിഡന്റ് ബാല മുകുന്ദന്‍ മാസ്റ്റര്‍, കോളേജ് ഐ.സി.ടി.കെ കോഴ്‌സ് കോര്‍ഡിനേറ്റര്‍ ഡോ.കെ.സൈനുല്‍ ആബിദീന്‍, പി.ആര്‍.ഒ.ഡോ.ടി.സൈനുല്‍ ആബിദ് എന്നിവര്‍ പറഞ്ഞു