കുമരംപുത്തൂര്‍:ഗ്രാമ പഞ്ചായത്തിലെ വെള്ളപ്പാടം പാടശേഖര ത്തിലെ ഒരേക്കര്‍ വയലില്‍ ഡിവൈഎഫ്‌ഐ മേഖല കമ്മിറ്റി നാളെ നെല്‍വിത്തിറക്കും.കോവിഡ് കാലാനന്തരം ഭക്ഷ്യക്ഷാമം അതി ജീവിക്കാന്‍ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി നേതൃത്വം നല്‍കുന്ന വിത്തും കൈക്കോട്ടും പദ്ധതിയുടെ ഭാഗമായാണ് വെള്ളപ്പാടത്ത് നല്‍കൃഷിയിറക്കുന്നത്.വിത്തിറക്കലിന്റെ ഉദ്ഘാടനം നാളെ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ടിഎം ശശി ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് സെക്രട്ടറി കെ സി റിയാസുദ്ദീന്‍, ബ്ലോക്ക് പ്രസിഡന്റ് ശ്രീരാജ് വെള്ളപ്പാടം,ലോക്കല്‍ സെക്രട്ടറി ജി സുരേഷ് കുമാര്‍, ഏരിയ കമ്മിറ്റി അംഗം എ കുമാരന്‍,മേഖല സെക്രട്ടറി മുഹമ്മദ് ഷനൂബ്,മേഖല പ്രസിഡന്റ് അനൂപ് തുടങ്ങിയവര്‍ സംബന്ധിക്കും.

വെള്ളപ്പാടം പാടശേഖരത്തിലെ ഒരേക്കര്‍ വയല്‍ പാട്ടത്തിനെ ടുത്താണ് നെല്‍കൃഷി.രണ്ട് വര്‍ഷത്തോളമായി തരിശായി കിടക്കു ന്ന പാടം വീണ്ടും കൃഷിയോഗ്യമാക്കിയാണ് ഇവിടെ കാര്‍ഷിക വിപ്ലവം സൃഷ്ടിക്കാനുള്ള ഒരുക്കം.അത്യുത്പാദന ശേഷിയുള്ള പൊന്‍മണി വിത്താണ് തെരഞ്ഞെടുത്തിരിക്കുന്നത്.സമീപത്ത് തരിശായി കിടക്കുന്ന വയലുകള്‍ കൂടി ലഭ്യമായാല്‍ കൃഷിയിറ ക്കാന്‍ ഡിവൈഎഫ്‌ഐ തയ്യാറാണെന്ന് ബ്ലോക്ക് പ്രസിഡന്റ് ശ്രീരാജ് വെള്ളപ്പാടം പറഞ്ഞു.പൊതുവേ വന്യമൃഗശല്ല്യം നേരിടുന്ന സ്ഥലം കൂടിയാണ് ഇവിടം.മയിലടക്കമുള്ളവയുടെ ശല്ല്യം വെല്ലു വിളിയാണ്.ഇതിനെയെല്ലാം അതിജീവിച്ച് കൃഷി മുന്നോട്ട് കൊണ്ട് പോകാനുള്ള തയ്യാറെടുപ്പില്‍ കൂടിയാണ് ഇവര്‍.ബ്ലോക്ക് കമ്മിറ്റിക്ക് കീഴില്‍ കുമരംപുത്തൂര്‍ മേഖല കമ്മിറ്റിയാണ് നെല്‍കൃഷി തെര ഞ്ഞെടുത്തിരിക്കുന്നത്.മറ്റ് മേഖല കമ്മിറ്റികള്‍ പച്ചക്കറി കൃഷി യിലാണ് ശ്രദ്ധചെലുത്തിയിരിക്കുന്നത്.മിക്കയിടങ്ങളിലും വിളവെടുപ്പിന്റെ തയ്യാറെടുപ്പുകള്‍ തുടങ്ങി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!