മണ്ണാര്‍ക്കാട് :പ്ലസ് വണ്‍ ഏക ജാലക ഓണ്‍ലൈന്‍ അപേക്ഷ സമര്‍ പ്പിക്കാന്‍ പാലക്കാട് ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍ വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ സൗകര്യമൊ രുക്കും. ‘പ്ലസ് ടു – ഫസ്റ്റ് സ്റ്റെപ് ‘ എന്ന പേരിലുള്ള പദ്ധതി എന്‍എസ്എ സ് പ്രോഗ്രാം ഓഫിസര്‍മാരുടെയും അധ്യാപകരുടെയും വോളന്റി യര്‍മാരുടെയും സഹകരണത്തോടെയാണു നടപ്പാക്കുന്നത്. പ്ലസ് വണ്‍ ഓണ്‍ ലൈന്‍ അഡ്മിഷന്‍ പ്രക്രിയ ആരംഭിക്കുന്ന ദിവസം മുത ല്‍ ഈ സേവനം പ്രയോജനപ്പെടുത്താം .എന്‍ എസ്എസ് യൂണിറ്റുക ള്‍ ഉള്ള സ്‌കൂളുകളില്‍ എല്ലായിടത്തും ഈ സേവനമുണ്ടാകും. കോ വിഡ് പ്രോട്ടോകോള്‍ പ്രകാരവും സാമൂഹിക അകലം പാലിച്ചുമാണ് അപേക്ഷാ സമര്‍പ്പണം .അതതിടങ്ങളില്‍ പത്താം ക്ലാസ് വിജയിച്ച വര്‍ക്കു സ്‌കൂളില്‍ എത്തേണ്ട സമയം മുന്‍കൂട്ടി നിശ്ചയിച്ചു നല്‍ കും. എന്‍ എസ്എസ് യൂണിറ്റുകള്‍ ഇല്ലാത്ത സ്‌കൂളുകളിലെ വിദ്യാര്‍ ഥികള്‍ക്ക് എന്‍.എസ്.എസ് യൂണിറ്റുള്ള തൊട്ടടുത്ത സ്‌കൂളുകളില്‍ സൗകര്യമുണ്ടാകും. തീര്‍ത്തും സൗജന്യമായി നല്‍കുന്ന ഈ സേവ നം സംസ്ഥാനത്താകെ 2 ലക്ഷത്തോളം കുട്ടികള്‍ക്ക് പ്രയോജനപ്പെ ടും. അപേക്ഷാ സമര്‍പ്പണ കാലയളവില്‍ അനുഭവപ്പെടാറുള്ള തിര ക്ക് ഒഴിവാക്കാനും ഇതുമൂലം സാധിക്കും. വര്‍ഷങ്ങളായി ഓണ്‍ ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിന് സ്വകാര്യ കംപ്യൂട്ടര്‍ സ്ഥാപ നങ്ങള്‍ അമിത തുക ഈടാക്കുന്നുവെന്ന പരാതിക്കും പരിഹാരമാ കുമെന്നാണ് പ്രതീക്ഷ. എന്‍എസ്എസ് ഈ വര്‍ഷം സംസ്ഥാന വ്യാപകമായി നടത്തുന്ന മൂന്നാമത്തെ വലിയ പദ്ധതിയാണിതെന്നു സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ ജേക്കബ് ജോണ്‍ അറിയിച്ചു.ജില്ലാ പ്രോഗ്രാം കണ്‍വീനര്‍ ഡോ. എന്‍.രാജേഷ് ,പി എ സി അംഗങ്ങളായ കെ എച്ച് ഫഹദ് ,അമല്‍രാജ് മോഹന്‍ ,സലീന വര്‍ഗീസ് ,സോളി സെബാസ്റ്റ്യന്‍ ,എ എം മുകുന്ദന്‍,വി ടി ജയകൃഷ്ണന്‍,ഷാജി താഴത്തു വീട് എന്നിവര്‍ നേതൃത്വം നല്‍കും .