റിപ്പോര്‍ട്ട്: സമദ് കല്ലടിക്കോട്

പാലക്കാട്:സംഗീത തല്പരരായ ഒമ്പത് വിദ്യാര്‍ത്ഥികളുടെ ഒത്തു ചേരല്‍ സ്വീകാര്യമായ ഒരു ഗായക സംഘമായി വളര്‍ന്നിരിക്കുക യാണ്.പാലക്കാട് വരദം മീഡിയയാണ്കൂട് എന്ന പേരിലുള്ള ഈ വിദ്യാര്‍ത്ഥി ഗായക സംഘത്തിന് ദിശ കാണിക്കുന്നത്. പ്രതീക്ഷ കളുടെയും, മോഹങ്ങളുടേയും ഈണങ്ങള്‍ ഇഴചേര്‍ത്ത് ഇവര്‍ പുതി യ കാലത്തിന്റെ ചലനങ്ങള്‍ക്കൊപ്പം പാട്ടുപാടി ചുവട് വയ്ക്കുക യാണ്.

ആശയവും ആസ്വാദനവും അന്യോന്യം ഒന്നാകുന്ന പ്രകൃതി രമണീ യതയുമുള്ളതാണ് ഇവരുടെ പാട്ടുകളത്രയും.വിദ്യാര്‍ത്ഥി ജീവിതങ്ങ ളുടെ സ്വപ്നങ്ങള്‍ക്ക് വെല്ലുവിളിയാകുന്ന തടസങ്ങളെ അതിജീവിച്ച് പാട്ടും പഠനവുമായി ഉയര്‍ന്നു പറക്കുവാന്‍ കരുത്തേകുന്നവയാണ് കൂടിന്റെ പാട്ടുകള്‍.അത് കൊണ്ട് തന്നെയാണ് കൂട് പുറത്തിറക്കുന്ന കലാസംരഭങ്ങളെ ആസ്വാദകര്‍ ഇരു കയ്യും നീട്ടി സ്വീകരിക്കുന്നത്. മികച്ച ദൃശ്യ മികവോടെയും വ്യത്യസ്ത പശ്ചാത്തല മോടിയിലുമാണ് ഗാനങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്.ഈ ആല്‍ബം നവമാധ്യമങ്ങളി ല്‍ വന്‍ സ്വീകാര്യത നേടി.ആദ്യ ഗാനം അലിഞ്ഞും ഉരുകിയും പുതി യ അനുഭൂതികള്‍ പകര്‍ന്നു.ഹൃദയഹാരിയായ യുവത്വത്തിന് പ്രതീ ക്ഷയുടെ വെട്ടം കാത്തിരിപ്പുണ്ടെന്ന് രണ്ടാമത്തെ തമിഴ് ഗാനവും പറയുന്നു.ആദ്യ രണ്ടു ഗാനവും ശ്രദ്ധേയമായതോടെ അടുത്ത കലാ സംരംഭത്തിന്റെ പണിപ്പുരയിലാണ് ഇവര്‍.മലയാളം മാത്രമല്ല തമിഴ് ഹിന്ദി ഗാനങ്ങളും ഈ കലാ സംഘം ആലപിക്കാറുണ്ട്.പഴയ ഈണ ങ്ങള്‍ക്ക് തങ്ങളുടെ കയ്യിലുള്ള കീബോര്‍ഡും, ഗിറ്റാറും, ഡ്രംസും ഉപയോഗിച്ച് പുതിയ ട്രാക്കുകള്‍ ഉണ്ടാക്കുന്നതും പാട്ടുകള്‍ തനിമ ചോരാതെ ആലപിക്കുന്നതും പ്രേക്ഷക ശ്രദ്ധ നേടുന്നു.

പാലക്കാട് വിവിധ സ്ഥലങ്ങളില്‍ പഠിക്കുകയും പാഠ്യേതര മേഖല യില്‍ ജേതാക്കളാവുകയും ചെയ്തിട്ടുള്ള വിദ്യാര്‍ത്ഥികളാണ് കൂട് ബാന്റിന് പിന്നില്‍. പാലക്കാട് വിവിധ സ്ഥലങ്ങളില്‍ പഠിക്കുകയും പാഠ്യേതര മേഖലയില്‍ ജേതാക്കളാവുകയും ചെയ്തിട്ടുള്ള വിദ്യാര്‍ ത്ഥികളാണ് കൂട് ബാന്റിന് പിന്നില്‍. സംഗീതാഭിരുചിയുള്ളവര്‍ക്ക് അവരുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കാനായി ഒരിടം വേണമെന്ന ആഗ്രഹത്തെ തുടര്‍ന്ന് കൂട് ഒരുങ്ങിയത്.ഗായകരിലും വരും തല മുറയിലും സുന്ദരസംഗീതം പകര്‍ന്നു നല്‍കപ്പെടണം എന്നാണ് കൂടിന്റെ ആത്യന്തിക ലക്ഷ്യവും. അതുല്യ ബാലചന്ദ്രന്‍ ,ജി.സൈ ലേഷ്,സങ്കീര്‍ത്തന ജി.നായര്‍,നാഫിയ ജാഫര്‍,അശ്വിന്‍, ധീരജ്.എസ്, അപര്‍ണ വളൂര്‍,നവനീത് എസ്.നായര്‍,നിഖില്‍.എംതുടങ്ങി വ്യത്യസ്ത കോഴ്സുകള്‍ക്ക് പഠിക്കുന്ന വിവിധ അഭിരുചിയുള്ള കുട്ടികളാണ് കൂട് ഒരുക്കിയ സംഗീത വഴിയിലുള്ളത്.ചിറ്റൂര്‍ മ്യൂസിക് കോളേജില്‍ നിന്ന് സംഗീതത്തില്‍ പ്രാവീണ്യം നേടുകയും പിന്നീട് ഹിന്ദി അദ്ധ്യാപികയായി വിരമിച്ചസുനിത ടീച്ചര്‍,ഉണ്ണി വരദം എന്നിവര്‍ ‘കൂട്’ രക്ഷാധികാരികളാണ്.

സംഗീതത്തിനു പുതിയ മാനങ്ങള്‍ നല്‍കി കലാലയത്തിലൂടെയും നിത്യ ജീവിതത്തിലൂടെയും കൊട്ടിയും താളമിട്ടും നീങ്ങുകയാണ് കൂട്.അവര്‍ക്ക് കൂട്ടായി നല്ലവരായ രക്ഷിതാക്കളും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!